Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.

06 Jun 2024 04:01 IST

- ISMAYIL THENINGAL

Share News :

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ (WMF), ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ പ്രമുഖ ഫയർ പ്രൊട്ടക്‌ഷൻ സ്ഥാപനമായ ഹാമിൽട്ടൺ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയുടെ സഹകരണത്തോടെ ഒലിവ് ഇന്റർനാഷണൽ സ്കൂളിൽ വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു.


ഇന്ത്യൻ കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് സുബ്രമണ്യ ഹെബ്ബാഗ്ഗുലു,വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ജോയിന്റ് സെക്രട്ടറി റിജാസ് ഇബ്രാഹിം, വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ബിസിനസ് കോർഡിനേറ്റർ കെ.ആർ ജയരാജ്, ഹാമിൽട്ടൺ ഗ്രൂപ്‌ ജനറൽ മാനേജർ ആസിഫ് ഷക്കൂർ എന്നിവർ പങ്കെടുക്കുകയും വരും തലമുറക്കായി നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വേൾഡ് മലയാളി ഫെഡറേഷൻ ആഗോളതലത്തിൽ നടത്തുന്ന വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ചും വിദ്യാർത്ഥികളോട് സംവദിക്കുകയും ചെയ്തു. ഒരോ ജന്മദിനത്തിലും ഒരു വൃക്ഷത്തൈ എങ്കിലും നട്ടുവളർത്താൻ ശ്രമിക്കണമെന്ന് വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു.


വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ കോർഡിനേറ്റർ അജാസ് അലി, പ്രവാസീ വെൽഫെയർ കോർഡിനേറ്റർ അജയ് പുത്തൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡണ്ട് ശ്രീകല പ്രകാശ്, മിഡിൽ ഈസ്റ്റ് സെക്രട്ടറി റുഷാര റിജാസ്, മിഡിൽ ഈസ്റ്റ്‌ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് പി.റ്റി എന്നിവർ വൃക്ഷ തൈകൾ ഒലിവ് സ്കൂൾ വൈസ് പ്രിൻസിപ്പൽ ശാലിനി റവത്തിന് കൈ മാറി. 


ഭൂമി കാലാവസ്ഥ വ്യതിയാനങ്ങളിലൂടെ കടന്നു പോവുകയും ശുദ്ധ ജലവും വായുവും പതിയെ അപ്രത്യക്ഷമാവുകയും ചെയ്തു വരുന്ന കാലഘട്ടത്തിലൂടെ കടന്നു പോവുമ്പോൾ പുതിയ തലമുറയിലേക്ക് ഭൂമിയുടെ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നതാണ് വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ കൌൺസിൽ മുന്നോട്ട് വച്ച സന്ദേശം. പ്രസ്തുത ചടങ്ങിൽ വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ ട്രെഷറർ അനീഷ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി ജയശ്രീ സുരേഷ്, പാട്രൻ ഹമീദ് കെ.എം.യെസ്, ഫോറം കോർഡിനേറ്റർമാരായ മൻസൂർ മജീദ്, ദിലീഷ് , ഒലിവ് സ്കൂൾ തുമമാ ക്യാമ്പസിന്റെ ഹെഡ് മിസ്ട്രേസ് മിസ്സ്‌ പ്രിയ വിജു , കോർഡിനേറ്റർ കരിഷ്മ, ഹാമിൽട്ടൺ മാർക്കറ്റിങ് മാനേജർ സുമിത് മോഹൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.



Follow us on :

More in Related News