Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2025 19:00 IST
Share News :
മസ്‌കറ്റ്: പ്രവാസലോകത്തെ മാനസിക സമ്മർദ്ദവും കൗമാരങ്ങളിലെ ലഹരിയും എന്ന വിഷയത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഒമാനിൽ മാനസികാരോഗ്യ വിദ്യാഭ്യാസ രംഗത്ത് കാൽ നൂറ്റാണ്ടിലേറെ പ്രവർത്തന പരിചയമുള്ള ശ്രീമതി സാലു ജോസ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു.
പലവിധത്തിലുള്ള ലഹരികളെക്കുറിച്ചും, അതിലേക്ക് എത്തിപ്പെടാനുള്ള സാഹചര്യങ്ങൾ, എത്തിപ്പെടാതിരിക്കാനുള്ള മുൻകരുതലുകൾ, അബദ്ധവശാൽ എത്തിച്ചേർന്നാൽ സ്വീകരിക്കാവുന്ന സമീപനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ലളിതമായ ഭാഷയിൽ വിശദീകരിച്ച് കൊണ്ടാണ് സാലു ജോസ് വിഷയം അവതരിപ്പിച്ചത്.
പ്രവാസലോകത്തെ കുടുംബങ്ങൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങൾ അവയിൽ നിന്നും പുറത്ത് കടക്കാനുള്ള ശാസ്ത്രീയ സമീപനങ്ങളെകുറിച്ചും അവതാരക സംസാരിച്ചു. വിഷയാവതരണാനന്തരം പ്രേക്ഷകരുമായി സംവദിച്ച് കൊണ്ട് സദസ്സിൽ നിന്നുമുയർന്ന സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണങ്ങൾ നൽകിയും പങ്കെടുത്തവർ അനുഭവങ്ങൾ പങ്കുവച്ചും പരിപാടിയുടെ ഭാഗമായി.
റൂവി എം ബി ഡിയിലെ കേരളാവിംഗ് ഓഫീസിൽ വച്ച് സംഘടിപ്പിക്കപ്പെട്ട സെമിനാറിൽ നൂറിലേറെ പേർ പങ്കെടുത്തു. വനിതാ വേദി സെക്രട്ടറി ശ്രീജ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കോ കൺവീനർ ജഗദീഷ് കെ അധ്യക്ഷനായിരുന്നു. വനിതാവേദി ജോയിന്റ് സെക്രട്ടറി ഷിൽന ഷൈജിത്ത് നന്ദി പറഞ്ഞു.
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.