Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ അഗ്നി രക്ഷ സേന ദിനാചരണം നടത്തി.

14 Apr 2025 22:04 IST

UNNICHEKKU .M

Share News :



മുക്കം : മുക്കം അഗ്നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ദേശീയ അഗ്നിരക്ഷാസേനാ ദിനാചരണം സംഘടിപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ മുക്കത്താണ് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചത്. 1944 ൽ ബോംബെ തുറമുഖത്ത് കപ്പലിന് തീപ്പിടിച്ചപ്പോൾ തീയണക്കാനെത്തിയ 66 അഗ്നിരക്ഷാ ജീവനക്കാരാണ് അവിടെയുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടത്. അവരുടെ ആദരസൂചകമായി ഏപ്രിൽ 14 ന് ദേശീയ അഗ്നി രക്ഷാ ദിനമായി ആചരിക്കുന്നത്. ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പതാക ഉയർത്തി. തുടർന്ന് അഗ്നിരക്ഷാ വാഹനങ്ങളുടെ ഘോഷയാത്ര നടത്തി. മുക്കം നഗരം ചുറ്റിയ റാലി ഫയർ സ്റ്റേഷനിൽ അവസാനിച്ചു. മുക്കം ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായി സുരക്ഷാ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. തുടർന്ന് വിവിധ ദുരന്ത മുഖങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ അടങ്ങിയ ലഖുലേഖ വിതരണം ചെയ്തു. അഗ്നിരക്ഷാ സേനാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കും സിവിൽ ഡിഫെൻസ്, ആപ്താ മിത്ര വളണ്ടിയർമാർക്കുമായി വിവിധ പരിശീലന, ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ട്. ദിനാചരണത്തിന് സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർമാരായ പയസ് അഗസ്റ്റിൻ, പി അബ്ദുൽ ഷുക്കൂർ, സിവിൽ ഡിഫെൻസ് പോസ്റ്റ്‌ വാർഡൻ ജാബിർ മുക്കം എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News