Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സൗദി - അബ്ദുൽ റഹീമിൻറ മോചനകാര്യത്തിൽ ഇന്നും തീർപ്പുണ്ടായില്ല; അടുത്ത സിറ്റിംഗ് മെയ് അഞ്ചിന്.

14 Apr 2025 22:49 IST

ISMAYIL THENINGAL

Share News :

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനം സംബന്ധിച്ച് മെയ് അഞ്ചിന് സൗദി ക്രിമിനൽ കോടതിയിൽ അടുത്ത സിറ്റിംഗ് നടക്കും. ഇന്ന് (തിങ്കളാഴ്ച ) രാവിലെ സിറ്റിംഗ് നടന്നെങ്കിലും കേസുമായി ബന്ധപ്പെട്ട് ഗവർണറേറ്റിൽ നിന്നുള്ള രേഖകൾ ഈദുൽ ഫിത്വർ അവധിക്ക് ശേഷം കോടതിയിൽ എത്തിയിരുന്നില്ല.


അടുത്ത സിറ്റിംഗിൽ രേഖകളെത്തിക്കാൻ കോടതി ആവശ്യപ്പെട്ടു. ഇതിന് ശേഷം കോടതി പിരിയുകയായിരുന്നു. പതിനൊന്നാം തവണയാണ് കേസ് കോടതി മാറ്റിവെച്ചത്. അറ്റോർണി സിദ്ദീഖ് തുവ്വൂരും അഭിഭാഷകരും കോടതിയിൽ ഹാജറായിരുന്നു. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. 


Follow us on :

More in Related News