Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു ; തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി വി അബ്ദുറഹ്മാൻ.

05 May 2026 18:11 IST

Jithu Vijay

Share News :

തിരൂർ : തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരണവുമായി മുൻ മന്ത്രി വി അബ്ദുറഹ്മാൻ. തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നുവെന്നും തെരഞ്ഞെടുപ്പില്‍ വോട്ട് നല്‍കിയവർക്ക് നന്ദിയെന്നും അബ്ദുറഹ്മാൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബ്ദുറഹ്മാൻ ഇക്കാര്യം വ്യക്തമാക്കിയത്.


വിജയ പരാജയങ്ങള്‍ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകുമെന്നും വി അബ്ദുറഹ്മാൻ ഫേസ്ബുക്കില്‍ കുറിച്ചു.


ഫേസ്ബുക്ക് പേജിൻ്റെ പൂർണ്ണ രൂപം


ജനവിധി അംഗീകരിക്കുന്നു;


തിരൂരിന് നന്ദി... ❤️


പ്രിയപ്പെട്ടവരേ,

തിരൂർ നിയോജക മണ്ഡലത്തിലെ ജനവിധി വിനയപൂർവ്വം അംഗീകരിക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് നൽകിയവർക്കും, ഒപ്പം നിന്ന് പ്രവർത്തിച്ച എല്ലാ എൽ.ഡി.എഫ് പ്രവർത്തകർക്കും, സഹോദരി സഹോദരന്മാർക്കും, കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

വിജയപരാജയങ്ങൾ എന്തുതന്നെയായാലും, നിങ്ങളുടെ സ്നേഹവും വിശ്വാസവും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നാടിന്റെ നന്മയ്ക്കായി എന്നും നിങ്ങളോടൊപ്പം ഞാനുണ്ടാകും.

തിരൂർ ... സ്നേഹം മാത്രം! ❤️


#VAbdurahiman #Tirur

Follow us on :

More in Related News