Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 10:31 IST
Share News :
ചാവക്കാട്:താലൂക്ക് ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തതയും സംവിധാനങ്ങളുടെ പ്രവർത്തനരാഹിത്യവും പൊതുജനാരോഗ്യ മേഖലയിലെ ഗുരുതരമായ വീഴ്ചയാണ്.കോടികൾ ചെലവഴിച്ച് ഒരുക്കിയ സൗകര്യങ്ങൾ പോലും ജനങ്ങൾക്ക് പ്രയോജനപ്പെടാത്ത സാഹചര്യം ഉണ്ടാകുന്നത് പ്രതിഷേധാർഹമാണ്.ആശുപത്രിയിലെ അത്യാഹിത ചികിത്സാ സംവിധാനങ്ങൾ,എക്സ്റേ പരിശോധന,ആംബുലൻസ് സേവനം എന്നിവ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ ജീവനക്കാരെ ഉറപ്പുവരുത്തുന്നതിനും ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെടണം.ജനങ്ങളുടെ ആരോഗ്യാവകാശം ഉറപ്പാക്കുന്നതിൽ അധികൃതർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ബിജെപി ജില്ലാ കമ്മിറ്റി അംഗം അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ പ്രസ്താവനയിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.