Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 17:19 IST
Share News :
സോഹാർ: സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആവേശവുമായി സോഹാറിൽ അരങ്ങേറുന്ന 'സോഹാർ നൈറ്റ് 2026' പരിപാടിയിൽ പങ്കെടുക്കാൻ സിനിമാതാരവും ഗായികയുമായ അനാർക്കലി മരിക്കാറും സംഘവും ഒമാനിലെത്തി. ഒമാൻ വിമാനത്താവളത്തിൽ പരിപാടിയുടെ കോർഡിനേറ്റർ സജി കുമാർ, പ്രോഗ്രാം മാനേജർ വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ സംഘാടകർ ഹൃദ്യമായ സ്വീകരണം നൽകി.
വെള്ളിയാഴ്ച സോഹാർ ബീച്ച് ഹോട്ടൽ ഗ്രൗണ്ടിലാണ് ഇലക്ട്രോണിക് ഡാൻസ് മ്യൂസിക് (EDM), റീമിക്സ് സംഗീത-നൃത്ത വിരുന്നായ 'സോഹാർ നൈറ്റ് 2026' അരങ്ങേറുന്നത്.
അനാർക്കലി മരിക്കാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ ഡിജെ കലാകാരന്മാരായ DJ Savyo, സോനു സെബാസ്റ്റ്യൻ, ജാസിം ജമാൽ, ഡ്രാമാനോ, ബിലാൽ കൈസ് തുടങ്ങിയവരും അണിനിരക്കും. മലയാളത്തിലെ പഴയകാല ഹിറ്റ് ഗാനങ്ങൾക്ക് ആധുനിക ഇലക്ട്രോണിക് സംഗീതത്തിന്റെയും റീമിക്സിന്റെയും പുതുതാളങ്ങൾ പകരുന്ന പരിപാടി പ്രവാസി മലയാളികൾക്ക് വേറിട്ട സംഗീതാനുഭവം സമ്മാനിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
സംഗീതവും നൃത്തവും വർണവെളിച്ചങ്ങളും ഒത്തുചേരുന്ന ആഘോഷരാവിനായി സോഹാറിലെ പ്രവാസി മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പരിപാടിയുടെ പ്രവേശന കവാടം തുറക്കും. തിരക്കേറിയ ബീച്ച് റോഡിലെ ഗതാഗതത്തിരക്ക് കൂടി കണക്കിലെടുത്ത് കൃത്യസമയത്ത് തന്നെ ഗ്രൗണ്ടിൽ പ്രവേശിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
റിപ്പോർട്ട്: റഫീഖ് പറമ്പത്ത്
Follow us on :
Tags:
More in Related News
Please select your location.