Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവം 'നിലാസന്ധ്യ'ക്ക് കഥയുടെ സുൽത്താൻ്റെ നാട്ടിൽ തിരിതെളിയും.

11 Nov 2026 18:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഥയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ജന്മ നാട്ടിൽ വൈക്കം ഉപജില്ല സ്കൂ‌ൾ കലോത്സവം 'നിലാസന്ധ്യ'ക്ക് അരങ്ങൊരുങ്ങുന്നു.

നവംബർ 16 മുതൽ 19 വരെയാണ് ഉപജില്ലാ സ്കൂൾ കലോത്സവം നടക്കുക. നിലാസന്ധ്യ ലോഗോ പ്രകാശനം ചെയ്‌തു. വൈക്കം വടക്കേനട സർക്കാർ ഹയർസെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി വി.എസ് അനന്യ രൂപകല്പ‌ന ചെയ്‌ത ലോഗോയാണ് ഇത്തവണത്തെ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോയായി തെരഞ്ഞെടുക്കപ്പെട്ടത്. ബഷീറിൻ്റെ എഴുത്തുകളിലെ പ്രണയവും സംഗീതവും കലയും അനുഭവമാകുന്ന നിലാവും സന്ധ്യയും ഉൾകൊണ്ടാണ് അനന്യയുടെ നിലാസന്ധ്യ ലോഗോയുടെ സൃഷ്ടി. തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്കൂളിൽ നടന്ന ചടങ്ങിൽ വച്ച് വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സി ദീപ കലോത്സവ ജനറൽ കൺവീനർ രഞ്ജിത്തിന് നൽകി ലോഗോ പ്രകാശം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ സജിനി സെബാസ്റ്റ്യൻ, പബ്ലിസിറ്റി കൻവീനർ കെ.എം ഷമീർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ സലീം മാളൂസ്, ശിൽപ്പ സാജു, വിവിധ കമ്മിറ്റി കൺവീനർമാരും അധ്യാപക സംഘടന പ്രതിനിധികളുമായ എൻ.വൈ അബ്ദുൾ ജമാൽ, എ.പി തിലകൻ, ടി. രാജേഷ്, എം.ടി ഗോപകുമാർ, കെ.ബോബി ജോസ് ,ജി. രാജേഷ് കുമാർ, ആർ. രതീഷ്, പൂർണിമ ദേവ്, സി.സി ലിൻസി, ജെ. ജയലക്ഷ്മി, ബി. ശ്രീജ, എ.യു ആശ, ജിൻസി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 12 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്. 69 സ്‌കൂളുകളിൽ നിന്നായി 4000ത്തിൽ അധികം വിദ്യാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ബഷീർ സ്‌മാരക ഹാളാണ് മുഖ്യവേദി. തലയോലപ്പറമ്പ് ഗവ. എൽ.പി സ്‌കൂൾ, സെൻ്റ് ജോർജ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, ഗവ. യു.പി സ്‌കൂൾ, എൻ.എസ്.എസ് ഹാൾ, കെ.ആർ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മറ്റു പ്രധാന വേദികൾ ഒരുക്കുന്നത്.

സ്കൂൾ ജനറൽ കലോത്സവത്തോടൊപ്പം അറബിക് സാഹിത്യോത്സവം, സംസ്കൃതോത്സവം തുടങ്ങിയ ഭാഷാ വിഷയങ്ങളിലേയും കലാ മത്സരങ്ങൾ വിവിധ വേദികളിൽ അരങ്ങേറും.



Follow us on :

More in Related News