Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 20:22 IST
Share News :
കടുത്തുരുത്തി: പോലീസ് കോൺസ്റ്റബിൾ ട്രെയിനി, ആംഡ് പോലീസ് ബറ്റാലിയൻ തസ്തികകളിലേക്കുള്ള (കാറ്റഗറി നമ്പർ: 563/2025, 339/2025) നിയമനത്തിന് പി.എസ്.സി. പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട, കോട്ടയം ജില്ലയിൽ കായികക്ഷമതാ പരീക്ഷാകേന്ദ്രം അനുവദിച്ച ഉദ്യോഗാർഥികളുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബർ 17, 18, 19, 20, 23, 24, 26, 27, 30 തിയതികളിൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. അഡ്മിഷൻ ടിക്കറ്റ് ഒ.ടി.ആർ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. നിർദേശിച്ചിട്ടുള്ള രേഖകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുമായി നിശ്ചിതദിവസം രാവിലെ 5.30ന് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. കായികക്ഷമതാ പരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി അന്നേ ദിവസം രാവിലെ 10.30ന് കോട്ടയം ജില്ലാ പി.എസ്.സി ഓഫീസിൽ ഹാജരാകണമെന്നും ജില്ലാ പി.എസ്.സി. ഓഫീസർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.