Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് മൂന്ന് റെക്കോർഡുകൾ; വൈക്കം സ്വദേശിനി സൂര്യഗായത്രിക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരം.

11 Nov 2026 17:53 IST

santhosh sharma.v

Share News :

വൈക്കം: ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തിക്കടന്ന് മൂന്ന് റെക്കോർഡുകൾ സ്വന്തമാക്കിയ വൈക്കം സ്വദേശിനി എസ്. സൂര്യഗായത്രി (കല്ലു) കേരള സർക്കാരിന്റെ 2025-ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അർഹയായി. വൈക്കം നെടുവേലി മഠത്തിൽപറമ്പിൽ സുമീഷ്, രാഖി ദമ്പത്തികളുടെ മകളും വൈക്കം ലിസ്യൂ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ് സൂര്യഗായത്രി. 2025 മാർച്ച്‌ 22ന് ഇരുകൈകളും ബന്ധിച്ച് വേമ്പനാട് കായൽ നീന്തിക്കടന്ന നേട്ടത്തിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ്, എലൈറ്റ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഇടം നേടുന്നതിനൊപ്പം കേരളീയം പുരസ്‌കാരവും സ്വന്തമാക്കി. പഠനത്തോടൊപ്പം കലാ-കായിക മേഖലകളിലും ഒരുപോലെ മികവ് പുലർത്തുന്ന സൂര്യഗായത്രി ഭരതനാട്യം, ചിത്രരചന, കരാട്ടെ തുടങ്ങിയ മേഖലകളിലും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയിയിലെ പരിശീലകൻ സി.ടി. കൊച്ചുമോന്റെ വിദഗ്ധ ശിക്ഷണത്തിൽ നീന്തൽ പരിശീലനം തുടരുകയാണ്.

2026 നവംബർ 14-ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്‌കാരം സമ്മാനിക്കും. വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ അടക്കം ചടങ്ങിൽ പങ്കെടുക്കും. ചെറുപ്രായത്തിൽത്തന്നെ അസാധാരണ നേട്ടങ്ങൾ കൈവരിച്ച സൂര്യഗായത്രി ഇനിയും കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെയെന്ന പ്രതീക്ഷയിലാണ് വൈക്കം നിവാസികൾ.

Follow us on :

More in Related News