Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 20:06 IST
Share News :
. ചിറ്റാറ്റുകര പട്ടണം പ്ലാച്ചോട്ടിൽ വീട്ടിൽ റിൻഷാദ് (31) നെയാണ് കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ വടക്കേക്കര, നോർത്ത് പറവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതുജനങ്ങൾക്ക് ഇടയിൽ സുരിക്ഷിതത്ത്വമില്ലായ്മയും ഭയവും ഉണ്ടാക്കുന്ന രീതിയിൽ കൊലപാതകശ്രമം, സർക്കാർ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ഏൽപ്പിച്ച് അവരുടെ ഔഗ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തൽ, ദേഹോപദ്രവം, അടിപിടി, ന്യായവിരോധമായി സംഘം ചേരൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് വരികയായിരുന്നു ഇയാൾ. ഈ വർഷം മെയ് മാസത്തിൽ വടക്കേക്കര പോലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
Follow us on :
Please select your location.