Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jul 2026 21:07 IST
Share News :
നെല്ലായിയില്‍ ഞാറ്റുവേല കാര്‍ഷിക മഹോല്‍സവം 17 ന് തുടങ്ങും
കൊടകര: പറപ്പൂക്കര പഞ്ചായത്ത് സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടാമത് ഞാറ്റുവേല കാര്‍ഷിക മഹോല്‍സവം ഈ മാസം 17,18 തിയതികളില്‍ നെല്ലായിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
17ന് ഉച്ചതിരിഞ്ഞ് മൂന്നിന് മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും.
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് അംഗങ്ങള്‍ക്കും സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ ഉപഹാരം നല്‍കും. സി.ബി.എസ്.ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകളില്‍ ഫുള്‍ എ വണ്‍ നേടിയ പ്രതിഭകളെ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന്‍ ആദരിക്കും. മികച്ച കര്‍ഷകനുള്ള പുരസ്‌കാരം കൃഷി ഓഫിസര്‍ എം.ആര്‍. അനീറ്റ സമ്മാനിക്കും.
സഹകരണ സംഘത്തില്‍ ആരംഭിക്കുന്ന സ്വര്‍ണപ്പണയ വായ്പയുടെ ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ പി. രാമചന്ദ്രന്‍ നിര്‍വഹിക്കും വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ആര്‍. നാരായണന്‍കുട്ടി, പി.കെ. പ്രസാദ്, സി.എം. ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.