Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം കൂറ്റൻ പെരുമ്പാമ്പുകളെ സർപ്പ അംഗങ്ങൾ പിടികൂടി.

11 Sep 2026 23:32 IST

santhosh sharma.v

Share News :

വൈക്കം: ചെമ്പ് പഞ്ചായത്തിൽ രണ്ടിടങ്ങളിൽ നിന്നും ഒരേ സമയം കൂറ്റൻ പെരുമ്പാമ്പുകളെ സർപ്പ അംഗങ്ങൾ പിടികൂടി. വെള്ളിയാഴ്ച രാത്രി 8 മണിയോടെ ചെമ്പ് കെ എസ്.ഇ.ബി ഓഫീസിന് സമീപം, ബ്രഹ്മമംഗലം എന്നിവിടങ്ങളിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. ചെമ്പ് തെരെഴത്ത് ജോസഫ് തോമസിൻ്റെ പുരയിടത്തിലാണ് ആദ്യം പാമ്പിനെ കണ്ടത്. രാത്രി 8 മണിയോടെ വീടിന് സമീപം മതിലിനടുത്ത് പാമ്പ് ഇഴഞ്ഞ് പോകുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഗ്രാമ പഞ്ചായത്ത് അംഗം പ്രിയ ഷിജുവിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സർപ്പ അംഗം കണ്ടനാട് സ്വദേശി ജിയോ രാജ് എത്തി ഒരു മണിക്കൂറോളം സമയം എടുത്താണ് കുറ്റിക്കാട്ടിൽ നിന്നും പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്. ബ്രഹ്മമംഗലം പോട്ടക്കാട്ട് കാലായിൽ 

ജ്യോതിഷ് .പി നായരിൻ്റെ പുരയിടത്തു നിന്നും സർപ്പ അംഗം അരയൻകാവ് സ്വദേശി പി. എസ്. സുജയ് എത്തിയാണ് രാത്രി 9 മണിയോടെ പുരയിടത്തിൽ നിന്നും 10 അടിയോളം നീളവും 15 കിലോയോളം തൂക്കവും വരുന്ന കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്.ചെമ്പിൽ നിന്നും പിടികൂടിയ പാമ്പിനും സമാന നീളവും തൂക്കവും വരും. പാമ്പുകളെ വനംവകുപ്പിന് കൈമാറുമെന്ന് സർപ്പ അംഗങ്ങൾ പറഞ്ഞു.

Follow us on :

More in Related News