Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 19:52 IST
Share News :
ദോഹ: മാറിയ കാലത്ത് വായനാ സംസ്കാരത്തിൻ്റെ പ്രാധാന്യം ഓർമിപ്പിച്ചു കൊണ്ട് ഫോക്ക് വനിതാ വിഭാഗം പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നതിന് തുടക്കമിട്ട് മാതൃകയായി.
ഐ.സി.സി.ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.സി.പ്രസിഡണ്ട് മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡണ്ട് ദീപ്തി സുരേഷിൻ്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി.
വായനസംസ്കാരം പ്രോൽസാഹിപ്പിക്കാനുള്ള പ്രവർത്തനത്തിൻ്റെ പ്രാധാന്യം പ്രതിഫലിച്ച ചടങ്ങിൽ ഐ.സി.സി.ജനറൽ സിക്രട്ടറി എബ്രഹാം കെ.ജോസഫ്, വൈസ് പ്രസിഡണ്ട് സാന്തനു ദേശ്പാണ്ഡെ, എംസി മെമ്പർമാരായ പൂർവി ഷ്രോഫ്, വെങ്കപ്പ ഭാഗവതുള്ള എന്നിവർ പങ്കെടുത്തു.
ഫോക്ക് വനിതാ വിഭാഗം ഭാരവാഹികളായ റംല സമദ്, ഷിൽജി റിയാസ്, സമീറ അബ്ദുള്ള, ഫാസിന ഷെഫീഖ്, ഷംല സാജിദ്, തസ്‌നി നസീഫ്, റംല മൊഹമ്മദാലി, വീണ വിശ്വനാഥ്, നസീഹ നെല്ലൂർ, അശ്വതി ആർ എന്നിവർ സന്നിഹിതരായിരുന്ന പുസ്തക ദാന ചടങ്ങിന് ഫോക് ജനറൽ സിക്രട്ടറി ബിജു കൈവേലി അദ്ധ്യക്ഷത വഹിച്ചു.
Follow us on :
Tags:
More in Related News
Please select your location.