Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Sep 2026 02:53 IST
Share News :
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു. വലിയകാട്ടിൽ അഫ്‌സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്.
പെയിന്റിൽ ഉപയോഗിക്കുന്ന തിന്നർ കുട്ടികൾ കുടിച്ചതായി പിതാവ് അഫ്‌സൽ പൊലീസിന് മൊഴി നൽകി. തുടർന്ന് ഇരുവരെയും പിതാവ് ആശുപത്രിയിലെത്തിച്ചു. ഒരാൾ അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാൾ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.
എന്നാൽ കുട്ടികളുടെ ശരീരത്തിൽ തിന്നർ എത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം. അഫ്‌സലിന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും മൊഴികൾ മാറ്റിപ്പറയുന്നതായും പൊലീസ് അറിയിച്ചു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിക്കും. ഒരു കുഞ്ഞിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം അടിമാലി മോണിങ് സ്റ്റാർ ഹോസ്പിറ്റൽ മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പരിശോധനകൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ.
Follow us on :
Tags:
More in Related News
Please select your location.