Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എയിംസ് വെള്ളൂരിൽ സ്ഥാപിക്കണം; പ്രവാസികളുടെ കൂട്ടായ്മയായ വിനിക്സ്.

11 Sep 2026 22:05 IST

santhosh sharma.v

Share News :

വൈക്കം: കേരളത്തിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ള എയിംസ് ഹോസ്പിറ്റൽ വൈക്കം താലൂക്കിലെ വെള്ളൂരിൽ സ്ഥാപിക്കണമെന്ന് പ്രവാസി കൂട്ടായ്മ ആവശ്യപ്പെട്ടു. വൈക്കം താലൂക്കിലെ യുഎഇയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ കൂട്ടായ്മയായ വിനിക്സ്, (വൈക്കം നോൺ റസിഡൻസ് ഇന്ത്യൻ കൾച്ചറൽ സൊസൈറ്റിയും),അതിൻറെ പോഷക സംഘടനയായ, വിദേശ ജോലി മതിയാക്കി തിരികെ നാട്ടിൽ വന്നു താമസമാക്കിയവരുടെ കൂട്ടായ്മയായ പ്രവാസി സേവയും സംയുക്തമായി നടത്തിയ വാർത്ത സമ്മേളനത്തിലാണ് ആവശ്യമുന്നയിച്ചത്. കേരളത്തിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നതും എല്ലാവിധ സൗകര്യങ്ങളോട് കൂടിയതുമായ, കുടിയൊഴിപ്പിക്കലിന്റെ ആവശ്യമില്ലാതെ ഗവൺമെന്റിന് നേരിട്ട് നടപ്പിലാക്കാൻ കഴിയുന്ന, ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന നിലയിൽ വെള്ളൂരിൽ തന്നെ അനുവദിക്കണമെന്ന് കേന്ദ്ര ഗവൺമെന്റിനോടും കേരള ഗവൺമെന്റിനോടും കൂട്ടായ്മ അഭ്യർത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ വൈക്കം എംഎൽഎ കെ. ബിനിമോൻ, വൈക്കം നഗരസഭ അധ്യക്ഷൻ അബ്ദുൽസലാം റാവുത്തർ വിനിക്സിന്റെ ഭാരവാഹികളായ എം.ജി ജയകുമാർ, രജിമോൻ, പ്രവാസി സേവയുടെ ഭാരവാഹികളായ സുനിൽ പിള്ള, അജിത്ത് വർമ്മ, ശ്രീലത അജിത് വർമ്മ, സജിമോൻ, നന്ദനൻ എന്നിവർ പങ്കെടുത്തു. 25 വർഷം പിന്നിടുന്ന വിനിക്സ് എന്ന സംഘടന വൈക്കത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതിക്കായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നതിനൊപ്പം, നിരവധി വിദ്യാഭ്യാസ സഹായങ്ങളും, ചികിത്സാ സഹായങ്ങളും, വെള്ളപ്പൊക്കം, ദുരിതാശ്വാസം തുടങ്ങിയ നിരവധി മേഖലകളിലും സഹായങ്ങൾ നൽകി വരുന്നുണ്ട്. വിനിക്സ്ന്റെ നാട്ടിലെ പോഷക സംഘടനയായ പ്രവാസി സേവയുമായി ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്. എയിംസ് വെള്ളൂരിൽ സ്ഥാപിക്കുന്നതിന് വേണ്ടി കക്ഷിരാഷ്ട്രീയഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മ അഭ്യർത്ഥിക്കുന്നു.

Follow us on :

More in Related News