Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Sep 2026 23:01 IST
Share News :
തലയോലപ്പറമ്പ്: സ്കൂൾ വാൻ മുന്നേ പോയ സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ ഇരുചക്രവാഹന യാത്രികരായ ദമ്പതികൾക്ക് പരിക്ക്. വൈക്കം -തലയോലപ്പറമ്പ് റോഡിൽ
വടയാർ മാർസ്ലീബാ സ്കൂളിന് സമീപം ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ഇരു വാഹനങ്ങളും വൈക്കത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ വാഹനം മറികടന്ന് പോകുന്നതിനിടെ സ്കൂട്ടറിൽ തട്ടുകയായിരുന്നു.ഇരുചക്രവാഹനത്തിൽ നിന്നും റോഡിൽ തെറിച്ച് വീണ് പരിക്കേറ്റ മറവൻതുരുത്ത് ഇടവട്ടം പറയകോണത്ത് റെജി (52), ഭാര്യ - സ്വപ്ന (46) എന്നിവരെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സ്വപ്ന ന്യൂറോ ഐസിയുവിൽ ചികിത്സയിലാണ്.
Follow us on :
Tags:
More in Related News
Please select your location.