Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 22:28 IST
Share News :
തലയോലപ്പറമ്പ്: കൂട്ടമായി എത്തിയ അക്രമകാരികളായ തെരുവ് നായ്ക്കൾ ആട്ടിൻകുട്ടിയെ കടിച്ചു കീറി ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് 12 -ാം വാർഡിൽ കുറുന്തറ ഭാഗത്ത് രാജേഷ് ഭവനിൽ സരസു രവീന്ദ്രൻ്റെ 6 മാസം പ്രായമുള്ള പെണ്ണാടിനെയാണ് തെരുവ് നായ്ക്കൾ കടിച്ചുകീറിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. സമീപത്തെ റോഡരികിലുള്ള പുരയിടത്തിൽ തീറ്റ കഴിക്കുന്നതിനായി കെട്ടിയിട്ടതായിരുന്നു ആട്ടിൻകുട്ടിയെ. ആടിൻ്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ഉടമയും വഴിയാത്രക്കാരും ഓടിയെത്തിയപ്പോഴാണ് തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ടത്. ആളുകളെ കണ്ടതോടെ നായ്ക്കൾ ഓടി മറഞ്ഞു. കഴുത്തിനും പിൻഭാഗത്തെ ഇരു കാലുകൾക്കും ആഴത്തിൽ കടിയേറ്റ് രക്തം വാർന്ന ആട്ടിൻകുട്ടിയെ ഉടൻ തലയോലപ്പറമ്പ് മൃഗാശുപത്രിയിൽ എത്തിച്ച് പ്രതിരോധ കുത്തിവയ്പ്പ് നൽകിയെങ്കിലും വായിൽ നിന്നും നുരയും പതയും ഒലിപ്പിച്ച് വെള്ളവും ഭക്ഷണവും തിന്നാൻ പറ്റാതെ ആട്ടിൻകുട്ടി അവശനിലയിലാണ്.
ഒരാഴ്ച മുമ്പ് തലയോലപ്പറമ്പ് ബസ്റ്റാൻ്റ് ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തിൽ 5 ഓളം പേർക്ക് പരിക്കേറ്റിരുന്നു. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും നാട്ടുകാരുടെ ആവശ്യം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.