Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.

09 Sep 2026 23:38 IST

santhosh sharma.v

Share News :

വൈക്കം: രാവിലെ പാല് മേടിക്കുന്നതിന്

വേണ്ടി പോയ ഗൃഹനാഥനായ കാൽനടയാത്രക്കാരൻ ബൈക്കിടിച്ച് മരിച്ചു. ആയാംകുടി കാലായിപ്പറമ്പിൽ ജോസഫ് മാത്യൂ (72) ആണ് മരിച്ചത്. ആയാംകുടി - എഴുമാൻതുരുത്ത് റോഡിൽ ആദിത്യ ടെയേഴ്സിന് മുൻവശത്ത് റോഡിൽ ബുധനാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം. പിന്നിൽ നിന്നെത്തിയ ബൈക്ക് കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് തലയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ വൈകിട്ട് മരണമടഞ്ഞു. അപകടത്തിൽ ബൈക്ക് യാത്രികൻ ആയാംകുടി സ്വദേശി ജോയൽ ഷാബിനും ഗുരുതരമായി പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Follow us on :

More in Related News