Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2025 12:47 IST
Share News :
മാള:
മാള പോലീസ് സ്റ്റേഷൻ പരിധിയിലെ വടമ എക്സൈസ് റേഞ്ച് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടറായി പ്രവർത്തിയെടുത്ത് വരുന്ന പ്രിൻസനും, എക്സൈസ് പാർട്ടിയും ലഹരിയുടെ ഉപയോഗവും വിപണനവും തടയുന്നതിൻെറ ഭാഗമായി 21/01/2025 തിയ്യതി പെട്രോളിങ് ഡ്യൂട്ടി ചെയ്തുവരുന്ന സമയം, പുത്തൻചിറ കണ്ണികുളങ്ങര പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ ഇരുചക്ര വാഹനത്തിലിരുന്ന 4 യുവാക്കളെ ചോദ്യം ചെയ്ത് അവരുടെ കയ്യിലിരുന്ന ബാഗ് പരിശോധിക്കാൻ ശ്രമിച്ചമ്പോൾ, കൈവശമുണ്ടായിരുന്ന സ്ക്രൂഡ്രൈവർ പോലുള്ള ഉപകരണം കൊണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ജോലി കൃത്യനിർവഹണത്തിൽ തടസ്സം വരുത്തിയ പ്രതിയെയാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥൻ തന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മാള പോലീസ് കേസ്സെടുക്കുകയും, തുടരന്വേഷണത്തിൽ പ്രതികളിൽ ഒരാളായ മുഹമ്മദ് അസിൻ, 18/25. S/o നാസർ. കുറ്റിപ്പുഴക്കാരൻ വീട്, മാള എന്നയാളെ 23/01/2025 തിയ്യതി മാള പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി B. കൃഷ്ണകുമാർ IPS ൻെറ നിർദേശപ്രകാരം, സബ്ബ് ഇൻസ്പെക്ടർ ശ്രീനി, GSI ജസ്റ്റിൻ, GASI നജീബ്, പോലീസ് ഉദ്യോഗസ്ഥരായ ദിബീഷ്, സനീഷ്, രാഗിൻ എന്നീ പോലീസ് ഉദ്യോഗസ്ഥരാണ് മേൽ പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്. .
Follow us on :
Tags:
More in Related News
Please select your location.