Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2024 22:38 IST
Share News :
മലപ്പുറം : എടവണ്ണ ആര്യൻതൊടിയിൽ ഗൾഫ് വ്യവസായി നീരുൽപ്പൻ അഷ്‌റഫിന്റെ വീടിന് പെട്രോൾ ഒഴിച്ച് തീ കത്തിച്ച അരക്കോടിയുടെ നാശ നഷ്ടം വരുത്തിയ സംഭവത്തിൽ എടവണ്ണ പൊന്നാകുന്നു സ്വദേശി പൊട്ടൻചാലി മാലിക് (37) എന്ന പ്രതിയെ എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തു.
അഷ്‌റഫിനോടുള്ള വിരോധം തീർക്കാൻ ഗൾഫിൽ നിന്നുള്ള കൊട്ടേഷൻ പ്രകാരമാണ് കുടുംബത്തെ ഇല്ലാതാക്കാൻ പ്രതികൾ ഗുഡാലോചന നടത്തിയത്.
എറണാംകുളം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രമുഖ കൊട്ടേഷൻ സംഘത്തിന് പണം കൊടുതാണ് കൃത്യം നടത്തിച്ചത്. കൃത്യം ചെയ്തു മടങ്ങും വഴി പ്രതികൾ സഞ്ചരിച്ച വാടക ആൾട്ടോ കാർ പുലർച്ചെ മങ്കടയിൽ പിക്കപ് ജീപ്പുമായി കുട്ടിയിടിച്ച് അപകടത്തിൽ പെട്ടിരുന്നു തത്സമയം പെട്ടെന്ന് ഒത്തുതീർപ്പായി പ്രതികൾക്കു രക്ഷപ്പെടാൻ പണം കൈമാറാൻ സഹായിച്ചത് ഇപ്പോൾ
അറസ്റ്റിലായ മാലിക്കാണ്. മാലിക് അഷ്‌റഫിനോട് വിരോധമുണ്ടായിരുന്ന
ആളാണ്.
നാലു പ്രതികൾ നേരത്തെ അറസ്റ്റിലായി ജയിൽ വസത്തിലാണ്. 29/7/24 ന് പുലർച്ചെ വീട് കത്തിക്കാൻ ആൾട്ടോ കാറിൽ എടവണ്ണ എത്തിയ നാലാംഗ സംഘത്തിലെ തിരുരങ്ങാടി മുന്നിയൂർ കുണ്ടംകടവ് പുളിക്കൽ സുഫൈൽ (26), പരപ്പനങ്ങാടി ഉള്ളണം പാലത്തിങ്ങൽ കോട്ടത്തല തൊട്ടിയിൽ ഫഹദ് (19) എന്നിവർ ഒളിവിലാണ്. ഈ പ്രതികളുടെ വീട്ടിൽ പല പ്രാവശ്യം എടവണ്ണ പോലീസ് പരിശോധന നടത്തിയിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു പ്രതികളെ കുറിച്ചും വ്യക്തമായ സൂചന കിട്ടിയതായി എടവണ്ണ സി ഐ അറിയിച്ചു.
എടവണ സി ഐ ഇ. ബാബു, സ്പെഷ്യൽ സ്‌ക്വാഡ് എസ് ഐ എം. അസൈനാർ,
സുനിൽ എൻ പി, സീനിയർ സിപിഒമാരായ
സുരേഷ്. വി, സെബീറലി. കെ
എന്നിവരാണ് അനേഷണ സംഘത്തിലുണ്ടായിരുന്നത്
Follow us on :
Tags:
More in Related News
Please select your location.