Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jun 2026 21:29 IST
Share News :
വൈക്കം: ഡ്രൈഡേയിൽ മദ്യ വില്‍പ്പന നടത്തിയ കേസ്സില്‍ ഒളിവിലായിരുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടി. ചക്കര എന്ന് വിളിക്കുന്ന തലയാഴം പട്ടേരില്‍ റോജൻ പി ജോണിനെയാണ് വൈക്കം എക്‌സൈസ് അറസ്റ്റ് ചെയ്ത്. തലയാഴം പുന്നപ്പൊഴി പ്രദേശങ്ങളില്‍ മദ്യവില്‍പ്പന നടത്തിവന്നിരുന്ന മണിലാല്‍, റോജന്‍ പി. ജോണ്‍ എന്നിവര്‍ക്കെതിരെ വ്യാപക പരാതി ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം 1 ന് എക്‌സൈസ് നടത്തിയ പരിശോധനയില്‍ 6 ലിറ്റര്‍ മദ്യവുമായി മണിലാലിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് കൂട്ടുപ്രതി റോജന്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രഹസ്യ വിവരത്തെ തുടർന്ന് വൈക്കം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.എ പ്രമോദ്, അസിസ്റ്റൻ്റ് ഇന്‍സ്‌പെക്ടര്‍മാരായ ഇ.കെ അനില്‍ ,സി.എച്ച് നജീബ്, പ്രിവൻ്റീവ് ഗ്രേഡ്. ഓഫീസര്‍മാരായ സതീഷ്ചന്ദ്ര, റാഫേല്‍, സബിത സിയാദ് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്. മദ്യ വില്‍പ്പന നടത്തിവന്നിരുന്ന സ്‌കൂട്ടറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. വൈക്കം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.