Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേഹത്ത് മണ്ണെണ്ണ മറിഞ്ഞുവീണ് തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു.

06 Mar 2026 21:42 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ദേഹത്ത് മണ്ണെണ്ണ മറിഞ്ഞുവീണ് തീപിടിച്ച് ഗൃഹനാഥന് ഗുരുതരമായി പൊള്ളലേറ്റു. തലയോലപ്പറമ്പ് വടകര കടവത്തുകുഴി വീട്ടിൽ രാജു (70) നാണ് പൊള്ളലേറ്റത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിയോടെയാണ് സംഭവം. ഹൃദയസംബന്ധമായി ചികിത്സയിൽ കഴിഞ്ഞിരുന്നു ഇയാൾ. അടുക്കള ഭാഗത്ത് പോയി പരതുന്നതിനിടെയാണ് അപകടം. ബഹളം കേട്ട് സമീപത്തെ മുറിയിൽ കിടക്കുകയായിരുന്ന ഇയാളുടെ ഭാര്യ ഉടൻ ഓടിയെത്തി ബക്കറ്റിൽ ശേഖരിച്ച് വച്ചിരുന്ന വെള്ളം കോരി ഒഴിച്ചാണ് തീയണച്ചത്. സംഭവമറിഞ്ഞ് തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി. തുടർന്ന്108 ആംബുലൻസിൽ ഇയാളെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ വെൻ്റിലേറ്ററിൽ ചികിത്സയിലാണ്.

Follow us on :

More in Related News