Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം.

28 Jul 2024 07:46 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻ്റ് ഫോറം ( ഐ.സി.ബി.എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് തൊഴിലാളികൾക്കായി 48-ാമത് സൗജന്യ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ജൂലൈ 26 ന് സി റിംഗ് റോഡിലെ നസീം ഹെൽത്ത്കെയറിൽ നടന്ന ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. 


https://youtu.be/42BPRj7RryM?si=4c4Dr1hI7_raBXtZ

ഇത്തരം ജനോപകാരപ്രദമായ ലക്ഷ്യത്തിനായി കൈകോർത്ത ഐ.സി.ബി.എഫിനെയും നസീം ഹെൽത്ത്‌കെയറിനെയും സന്ദീപ് കുമാർ അഭിനന്ദിച്ചു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് പ്രയോജനപ്പെടുന്ന പരിപാടികൾ തുടർച്ചയായി സംഘടിപ്പിക്കുന്ന ഐ.സി.ബി.എഫ് ഭാരവാഹികളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. ക്യാമ്പിലെ സൗകര്യങ്ങൾ സന്ദർശിച്ച അദ്ദേഹം, ഡോക്ടർമാരുമായും രോഗികളുമായും സന്നദ്ധപ്രവർത്തകരുമായും സംവദിച്ചു. ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് മേധാവിയുമായ മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ തൊഴിലാളി സഹോദരങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള ഇത്തരം മെഡിക്കൽ ക്യാമ്പുകളുടെ പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം നസീം ഹെൽത്ത്‌കെയറിൻ്റെ മികച്ച പിന്തുണയ്‌ക്ക് നന്ദി പറയുകയും ചെയ്തു. നസീം ഹെൽത്ത്‌കെയർ ഓപ്പറേഷൻസ് ജനറൽ മാനേജർ ബാബു ഷാനവാസ്, ഇത്തരമൊരു മഹത്തായ പ്രവൃത്തിക്കായി ഐ.സി. ബി.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. 


ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി. അബ്ദുറഹിമാൻ, ഇന്ത്യൻ കൾച്ചറൽ സെൻ്റർ സെക്രട്ടറി എബ്രഹാം ജോസഫ്, നസീം ഹെൽത്ത് കെയർ എ.ജി.എം റിഷാദ് പി കെ എന്നിവരും ചടങ്ങിൽ സംസാരിച്ചു. നസീം ഹ്യൂമൻസ് പ്രസിഡൻ്റ് ഡോ. സമ്പത്ത് സുന്ദർ നന്ദി പറഞ്ഞു. ഐ.സി.ബി.എഫ് മുൻ പ്രസിഡൻ്റ് പി.എൻ ബാബുരാജൻ, ഐ.എസ്‌.സി സെക്രട്ടറി പ്രദീപ് പിള്ള, ഐ.സി.സി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സജീവ് സത്യശീലൻ, ഗാർഗി വൈദ്യ, നന്ദിനി അബ്ബഗൗണി, ഉപദേശക സമിതി അംഗം ജോപ്പച്ചൻ തെക്കേക്കൂറ്റ്, വിവിധ അനുബന്ധ സംഘടനാ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.


ക്യാമ്പിൽ കാർഡിയോളജി, യൂറോളജി, ഡെർമറ്റോളജി, ഇ.എൻ. ടി, ജനറൽ മെഡിസിൻ, ഡെൻ്റൽ കെയർ തുടങ്ങി വിവിധ മേഖലകളിൽ സ്പെഷ്യലൈസ്ഡ് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. ഫാർമസി, വിവിധ ലാബോറട്ടറി പരിശോധനകൾ, പ്രാഥമിക രക്തപരിശോധനകൾ, ഇ .സി .ജി, ടി.എം.ടി എന്നിവയുൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. കൃത്രിമ ശ്വാസോച്ഛാസ പരിശീലനം, പുകയില വിരുദ്ധ ബോധവൽക്കരണം തുടങ്ങിയവയും മെഡിക്കൽ ക്യാമ്പിൻ്റെ ഭാഗമായിരുന്നു. 300 ൽ അധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തി.

ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, നീലാംബരി സുശാന്ത്, ഉപദേശക സമിതി അംഗങ്ങളായ ടി.രാമശെൽവം, ശശിധർ ഹെബ്ബാൾ, നസീം ഹ്യൂമൻസ് സെക്രട്ടറി ഇഖ്ബാൽ അബ്ദുള്ള, കോർപ്പറേറ്റ് റിലേഷൻസ് ഹെഡ് സന്ദീപ് ജി നായർ, അസിസ്റ്റൻ്റ് മാനേജർ നന്ദിനി സത്വവ്, ക്വാളിറ്റി ഇൻചാർജ് ഷെമി ഹാഷിം എന്നിവരോടൊപ്പം ഐ.സി.ബി.എഫ് ജീവനക്കാരും കമ്മ്യൂണിറ്റി വോളൻ്റിയർമാരും ക്യാമ്പിൻ്റെ സുഗമമായ നടത്തിപ്പിനായി രംഗത്തുണ്ടായിരുന്നു.




Follow us on :

More in Related News