Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെന്ന് സൂചന.

06 Aug 2024 19:34 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് തിരുപുരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. ദ്വാരകയിൽ എൻ.പി അജിത്ത് (60) നെയാണ് കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസം മുൻപ് ഇയാളുടെ ഭാര്യ മിനി തിരുവനന്തപുരത്തുള്ള മകളുടെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ അന്വോഷിച്ച് സുഹൃത്ത് എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടർന്ന് അടുത്തുള്ള ബന്ധുക്കളോട് തിരക്കിയതിനെ തുടർന്ന് അവർ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും മുറിക്കുള്ളിൽ ഫോൺ ശബ്ദിക്കുന്നുണ്ടെങ്കിലും പ്രതികരിച്ചിരുന്നില്ല. തുടർന്ന് ജനൽച്ചില്ല് തകർത്ത് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്. തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന.

 


Follow us on :

More in Related News