Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 20:26 IST
Share News :
കടുത്തുരുത്തി: കേരളത്തിന്റെ ചാര്‍ളി ചാപ്ലിന്‍ എന്ന് അറിയപ്പെടുന്ന ഹാസ്യ സിനിമാതാരം എസ് പി പിള്ളയുടെ 40-ാം ചരമവാര്‍ഷികം ജൂണ്‍ 12 ന് എസ് പി പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കുമെന്ന് ട്രസ്റ്റ്് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.വാര്‍ഷിക ആഘോഷത്തിനുള്ള വിപുലമായ സ്വഗതസംഘ രൂപവത്കരണം മെയ് 18- ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ബ് ഹാളില്‍ നടത്തും.
മുന്‍ വര്‍ഷങ്ങളിലെപ്പോലെ എസ് എസ് എസ് എല്‍ സി ,ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഇക്കൊല്ലത്തെ പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് അല്ലങ്കില്‍ എവണ്‍ കുട്ടിയ ഏറ്റുമാനൂര്‍ നഗര പരിധിയിലെ വിദ്യാര്‍ഥികളെ ആദരിക്കും. അഭിനയ രംഗത്ത് മികവു പുലര്‍ത്തുന്ന കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കുന്ന കലാകാരന് ഇക്കൊല്ലം മുതല്‍ എസ് പി പിള്ള സ്മാരക അവാര്‍ഡ് നല്‍കും. വാര്‍ഷികത്തോടനുബന്ധിച്ച് ജൂണ്‍ 13- ന് എസ് പി പിള്ളയുടെ ശിഷ്യനും ട്രസ്റ്റ് സെക്രട്ടറിയുമായ ജി ജഗദീഷ് എന്ന സ്വാമിയാശാനും സുഹൃത്തുക്കളും അഭിനയിച്ച് റോബിന്‍ മാത്യുവിന്റെ നിര്‍മാണത്തില്‍ ജി എം മനു സംവിധാനം ചെയ്യുന്ന ദി പ്രൊട്ടക്ടര്‍ എന്ന ചലച്ചിത്രം പ്രദര്‍ശനത്തിനെത്തും.ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍,സെക്രട്ടറി ജി ജഗദിഷ് സ്വാമിയാശാന്‍, മറ്റ് ഭാരവാഹികളായ സിറില്‍ നരിക്കുഴി, പ്രകാശ് മണി ,ശ്രീലക്ഷ്മി പാല, മാത്യൂസ് കോതനല്ലൂര്‍ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. വിശദ വിവരങ്ങള്‍ക്ക് 6282241929 നമ്പരില്‍ ബന്ധപ്പെടണം.
Follow us on :
Tags:
More in Related News
Please select your location.