Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് നിപ ബാധിച്ച 42കാരിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകി

09 May 2025 22:05 IST

Enlight News Desk

Share News :

മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിയുന്ന 42കാരിക്ക് 

മോണോക്ലോണൽ ആന്റിബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 49പേരാണ് ഇവരുടെ സമ്പർക്കപ്പട്ടികയിലുള്ളത്. 

ഇതിൽ 45പേർ ഹൈറിസ്‌ക് കോൺടാക്‌ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12പേർ കുടുംബാംഗങ്ങൾ തന്നെയാണ്. ഇതിൽ ആകെ ആറുപേർക്കാണ് രോഗലക്ഷണമുള്ളത്. ഇവരിൽ അ‌ഞ്ചുപേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് .

നിപ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്നും രോഗം സ്ഥിരീകരിച്ച വീടിനടുത്ത് ചത്ത പൂച്ചയുടെ സ്രവ സാംപിൾ പരിശോധനയ്‌ക്കയച്ചെന്നും മന്ത്രി പറഞ്ഞു. രോഗിയുടെ റൂട്ട്‌മാപ്പും പുറത്തുവിട്ടു. പ്രതിരോധപ്രവർത്തനത്തിനായി 25 കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. സമീപ ജില്ലകളിലും പരിശോധന നടത്തും.

ഇന്നലെയാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയുടെ ഫലം വന്നത്. നാലു ദിവസത്തിലേറെയായി ഇവർ പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടതോടെയാണ് സ്രവം പരിശോധിച്ചത്. രോഗത്തിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ഈ വർഷം ഇതാദ്യമായിട്ടാണ് കേരളത്തിൽ നിപ സ്ഥിരീകരിക്കുന്നത്.

Follow us on :

More in Related News