Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2025 21:59 IST
Share News :
പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ മനഃപൂർവ്വം ആരാധനാലയങ്ങളെ ലക്ഷ്യം വയ്ക്കുന്നതായും
സൈനിക സംഘർഷത്തിന് വർഗീയ നിറം നൽകാനും ഇന്ത്യയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമം ആണ് ഇതെന്നും വിദേശകാര്യ മന്ത്രാലയം. പൂഞ്ചിലെ ഒരു ഗുരുദ്വാരയ്ക്ക് നേരെ ഷെല്ലാക്രമണം നടന്നു. നങ്കന സാഹിബ് ഗുരുദ്വാരയെ ഇന്ത്യ ലക്ഷ്യമിട്ടുവെന്ന പാകിസ്ഥാൻ അവകാശവാദം നുണയാണെന്നും വർഗീയ സംഘർഷം വിതയ്ക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമാണിതെന്നും അദ്ധേഹം പറഞ്ഞു.
ഇന്ത്യ ഐക്യത്തോടെ നിലകൊള്ളും. അത് പാകിസ്ഥാന് ഒരു വെല്ലുവിളിയാണ്.പാകിസ്ഥാൻ ഭരണകൂടം വീണ്ടും വർഗീയ പ്രകോപനത്തിലേക്ക് നീങ്ങുകയാണ്. മതസ്ഥാപനങ്ങളായ ഗുരുദ്വാരകളെയും പള്ളികളെയും, സ്കൂളുകളെയും പാകിസ്ഥാൻ ആവർത്തിച്ച് ലക്ഷ്യമിടുന്നത് ഒരു പ്രത്യേക പദ്ധതിയുടെ ഭാഗമാണെന്നും വിദേശകാര്യ സെക്രട്ടറി മിസ്രി പറഞ്ഞു
Follow us on :
Tags:
More in Related News
Please select your location.