Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jul 2024 03:11 IST
Share News :
മക്ക(സൗദി) : ലോക മുസ്ലിങ്ങളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയം ഹിജ്റ പുതുവർഷാരംഭമായ ഇന്ന് (ഞായർ) പുത്തൻ കിസ്‌വ അണിയും. കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ നിന്നുള്ള ഡസൻ കണക്കിന് വിദഗ്ധർ ചേർന്നാണ് പഴയ കിസ്‌വ അഴിച്ചു മാറ്റി കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കുക. വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ രാജകുമാരൻ കഅ്ബാലയത്തിൻ്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന് മൂന്നാഴ്‌ച മുമ്പ് ഔപചാരികമായി കൈമാറിയിരുന്നു. ഹറംകാര്യ വകുപ്പിനു കീഴിൽ ഉമ്മുൽജൂദ് ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന കിംഗ് അബ്ദുൽ അസീസ് കിസ്‌വ നിർമാണ കോംപ്ലക്‌സിലാണ് കിസ്‌വ നിർമിക്കുന്നത്. ഇവിടെ വ്യത്യസ്ത വിഭാഗങ്ങളിലായി 200 ലേറെ സ്വദേശികൾ ജോലി ചെയ്യുന്നു. ആയിരം കിലോയോളം പട്ടുനൂലും 120 കിലോ സ്വർണ നൂലും 100 കിലോ വെള്ളി നൂലും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ലോകത്തെ ഏറ്റവും നീളം കൂടിയ തയ്യൽ മെഷീനുള്ളത് കിസ്‌വ കോംപ്ലക്‌സിലാണ്.
കംപ്യൂട്ടർ സംവിധാനത്തിൽ പ്രവർത്തിക്കുന്ന തയ്യൽ മെഷീന് 16 മീറ്റർ നീളമുണ്ട്. 14 മീറ്റർ ഉയരമുള്ള കിസ്‌വയുടെ മുകളിൽ നിന്ന് മൂന്നിലൊന്ന് താഴ്‌ചയിൽ 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. 47 മീറ്റർ നീളമുള്ള ബെൽറ്റ് ചതുരാകൃതിയിലുള്ള 16 കഷ്‌ണങ്ങൾ അടങ്ങിയതാണ്. കിസ്‌വ നാലു കഷ്‌ണങ്ങൾ അടങ്ങിയതാണ്. ഇതിൽ ഓരോ കഷ്‌ണവും കഅ്ബാലയത്തിൻ്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്‌പരം തുന്നിച്ചേർക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിൻ്റെ കവാടത്തിനു മുകളിൽ തൂക്കുന്ന കർട്ടൻ ആണ്.
Follow us on :
Tags:
More in Related News
Please select your location.