Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2026 17:15 IST
Share News :
ചാവക്കാട്:ദ്വാരക ബീച്ചിൽ യാതൊരു നിയമവും പാലിക്കാതെ മതിൽ കെട്ടാൻ ഗുരുവായൂർ ദേവസ്വം അധികാരികൾ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു.പാവപ്പെട്ടവരുടെ പറമ്പിലൂടെ റോഡിന് വഴി വിടാതെയാണ് മതിൽ കെട്ടാൻ ശ്രമം നടന്നത്.മുഖ്യമന്ത്രി,ദേവസ്വം മന്ത്രി എന്നിവർക്ക് നിവേദനം കൊടുത്തിരുന്നതും,അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നതാണ്.അതിനെ മറികടന്നാണ് പ്രാദേശിക സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ പണി തുടങ്ങിയത്.നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി.എ.ഗോപപ്രതാപൻ,ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ.തേർളി അശോകൻ,മുസ്ലിം ലീഗ് നേതാവ് ഹനീഫ ചാവക്കാട്,മുൻ കൗൺസിലർ പി.എ.നാസർ,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ,എച്ച്.എം.നൗഫൽ,അഷറഫ് ബ്ലാങ്ങാട്,എ.എച്ച്.റൗഫ്,കെ.എച്ച്.ജബ്ബാർ,അഡ്വ.ഡാലി എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.വഴി അടച്ച് കെട്ടി ആളുകളുടെ പറമ്പ് കൈയ്യേറി ദേവസ്വം മതിൽ കെട്ടുന്നത് എന്ത് വില കൊടുത്തും തടയുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.