Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ ജില്ലാ സൗഹൃദവേദിയും ടാക് ഖത്തറും സംയുക്തമായി സൗഹൃദോത്സവം 2024 സംഘടിപ്പിച്ചു.

02 May 2024 04:59 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിലെ തൃശൂർ ജില്ലക്കാരുടെ കൂട്ടായ്‌മയായ തൃശ്ശൂർ ജില്ലാ സൗഹൃദവേദിയും ടാക് ഖത്തറും സംയുക്തമായി സൗഹൃദോത്സവം 2024 സംഘടിപ്പിച്ചു.


ഏപ്രിൽ 26ന് വെള്ളിയാഴ്ച വൈകീട്ട് ഓൾഡ് എയർപോർട്ടിലെ അൽ അഷ്ബൽ ഇന്റർനാഷണൽ സ്കൂളിൽ അരങ്ങേറിയ ഈദ്, വിഷു, ഈസ്റ്റർ സംഗമമായ സൗഹൃദോത്സവം 2024, നൃത്തനൃത്ത്യങ്ങൾ, ഗാനങ്ങൾ, ഫാഷൻ ഷോ, നടൻ പാട്ടുകൾ, ബാൻഡ് തുടങ്ങി കലാവിസ്മയങ്ങളുടെ ഒരു തൃശ്ശൂർ പൂരം തന്നെയായി മാറി.

സൗഹൃദ വേദിയുടെ കലാകാരന്മാരും കുടുംബാംഗങ്ങളും ടാക് ഖത്തർ വിദ്യാർഥികളും അദ്ധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കിയ കലാസന്ധ്യക്ക് 500 ൽ പരം കലാ പ്രേമികൾ സാക്ഷ്യം വഹിച്ചു.

ഔദ്യോഗിക യോഗത്തിന് വേദി ജനറൽ സെക്രട്ടറി വിഷ്ണു ജയറാം സ്വാഗതം പറഞ്ഞു. സൗഹൃദ വേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. സൗഹൃദോൽസവം 2024 ന്റെ ഔദ്യോഗിക ഉദ്ഘാടനം വേദിയുടെ ഉപദേശക സമിതി ചെയർമാൻ വി.എസ് നാരായണൻ നിർവഹിച്ചു. ടാക് ഖത്തർ മാനേജിങ് ഡയറക്ടർ മുഹസിൻ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. സൗഹൃദവേദി ട്രഷറർ ഇൻ ചാർജ്ജ് ജയാനന്ദ്, ജനറൽ കോഡിനേറ്റർ മുഹമ്മദ് മുസ്തഫ, വനിത വിഭാഗം ചെയർ പേർസൺ റെജീന സലീം എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

കൾച്ചറൽ കമ്മറ്റി ചെയർമാൻ ജിഷാദ് ഹൈദരാലി സദസ്സിന് നന്ദി അറിയച്ചതോടുകൂടി ഒദ്യോഗിക യോഗനടപടികൾക്ക് സമാപനമായി. തുടർന്ന് നയനമനോഹരവും ശ്രവണസുന്ദരവുമായ കലാവിരുന്നിനു ശേഷം സൗഹൃദ ഭക്ഷണത്തോടെ പരിപാടിക്ക് തിരശ്ശീല വീണു.

Follow us on :

More in Related News