Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 05:20 IST
Share News :
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരം സംബന്ധിച്ച സംയുക്ത വർക്കിംഗ് ഗ്രൂപ്പിൻ്റെ ആദ്യ യോഗം രാജ്യത്തെ നിരവധി അധികാരികളുടെ പങ്കാളിത്തത്തോടെ ദോഹയിൽ നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും ശക്തിപ്പെടുത്താനും കൂടിക്കാഴ്ച ലക്ഷ്യമിടുന്നു.
യോഗത്തിൽ വ്യവസായം, ഫാർമസ്യൂട്ടിക്കൽസ്, ആരോഗ്യ സംരക്ഷണം, കൃഷി, ഭക്ഷ്യസുരക്ഷ തുടങ്ങിയ സുപ്രധാന മേഖലകളിലെ വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സഹകരണം സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ച് അടുത്തിടെ ദോഹയിൽ നടന്ന യോഗം ചർച്ച ചെയ്തതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഈ വർഷം ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്‌മാൻ ബിൻ ജാസിം അൽതാനിയുമായി ദോഹയിൽ നടത്തിയ കൂടിക്കാഴ്ചയെ തുടർന്ന് വ്യാപാരം, നിക്ഷേപം, ഊർജം, ധനം, സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
കഴിഞ്ഞ മാസം ഖത്തർ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. നിലവിൽ ഖത്തറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ.
Follow us on :
Tags:
More in Related News
Please select your location.