Tue Dec 12, 2023 10:56 PM 1ST

Sign In

ജി എൽ പി സ്കൂൾ പരപ്പനങ്ങാടി - ചെട്ടിപ്പടി നൂറിൻ്റെ നിറവിൽ ; പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ സംഘാടക സമിതി രൂപികരിച്ചു

24 Nov 2026 19:09 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ജി എൽ പി പരപ്പനങ്ങാടി - ചെട്ടിപ്പടി സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻ്റെ സംഘാടക സമിതി യോഗം സ്കൂളിൽ വെച്ച് ചേർന്നു.


യോഗം ഡിവിഷൻ കൗൺസിലർ വി എ കബീർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി. മുഹമ്മദ് ഷെരീഫ് അധ്യക്ഷത വഹിച്ച ചടങ്ങിന് പ്രഥാന അധ്യാപകൻ ബേബി ബൽറാം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി.വരുൺ നന്ദിയും പറഞ്ഞു.


സംഘടക സമിതി ചെയർമാനായി ശിവദാസൻ മാസ്റ്റർ, കൺവീനറായി സുചിത്രൻ അറോറ, ട്രഷററായി ദിനേശൻ മാസ്റ്റർ എന്നിവരെ തെരഞ്ഞെടുത്തു

Follow us on :

More in Related News