Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2026 21:06 IST
Share News :
ചാവക്കാട്:ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ തുറന്ന വാതിലിലൂടെ റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്കേറ്റ സംഭവത്തില്‍ ബസിന്റെ ഡ്രൈവറെയും കണ്ടക്ടറെയും അറസ്റ്റ് ചെയ്തു.ചാവക്കാട് കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന പാലയൂര്‍ ബസിലെ ഡ്രൈവര്‍ ചാലിശ്ശേരി കാവുക്കോട് കണ്ടത്ത് പ്രകാശന്‍(50),കണ്ടക്ടര്‍ ചാലിശ്ശേരി തിച്ചൂര്‍ പൂങ്ങാട്ട് കാളിദാസന്‍(38) എന്നിവരെയാണ് യഥാക്രമം ഒന്നും രണ്ടും പ്രതികളാക്കി വധശ്രമത്തിന് കേസെടുത്ത് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ബസിന്റെ പിന്‍വശത്തെ വാതില്‍ അടക്കാതെ ബസ് മുന്നോട്ടെടുക്കുകയും വളവില്‍ അപകടകരമായി ബസ് തിരിക്കുകയും ചെയ്തതുമാണ് അപകടത്തിന് കാരണമായത്.ബുധനാഴ്ച്ച രാവിലെ 8.45 ഓടെ ചാവക്കാട് തെക്കേ ബൈപ്പാസിലെ കൊടുംവളവില്‍ ബസ് തിരിക്കുന്നതിനിടെയാണ് അപകടം.വളവില്‍ ബസ് വീശിയൊടിക്കുന്നതിനിടെ ബസിലെ കമ്പിയില്‍ പിടിച്ചുനിന്നിരുന്ന യുവതി പിടിവിട്ട് പിന്നിലെ തുറന്ന വാതിലിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു.മൂന്ന് മാസം ഗര്‍ഭിണിയായ ചാവക്കാട് തെക്കഞ്ചേരി പുഴങ്ങരയില്ലത്ത് ഫാത്തിമ(21)യ്ക്കാണ് പരിക്കേറ്റത്.അപകടത്തെതുടര്‍ന്ന് യുവതിക്ക് രക്തസ്രാവമുണ്ടാവുകയും മുഖത്തും കൈകാലുകളിലും ഗുരുതരമല്ലാത്ത പരിക്കേല്‍ക്കുകയും ചെയ്തു.മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ബസില്‍ കോളേജിലേക്ക് പോകുമ്പോഴാണ് അപകടം.
Follow us on :
Tags:
More in Related News
Please select your location.