Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലത്ത് നിന്നും കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.

19 May 2026 12:21 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.ചെമ്പ് ബ്രഹ്മ മംഗലം പടിഞ്ഞാറെക്കണ്ടത്തിൽ ഗോപി ആചാരി (64) ൻ്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 8 മണിയോടെ ചെമ്പ് കിഴക്കേത്തറ കടവ് ഭാഗത്ത് പുഴയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വൈക്കം പോലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ച് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.

ബ്രഹ്മമംഗലത്ത് വീട്ടിൽ നിന്നും തിങ്കളാഴ്ച രാവിലെ മുതൽ ഇയാളെ കാണ്മാനില്ലായിരുന്നു. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.


Follow us on :

More in Related News