Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 20:51 IST
Share News :
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ജൂലൈ 15 മുതൽ ബീഫിന് വില വർധിക്കും. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതിയ വിലനിരക്ക് പ്രഖ്യാപിച്ചത്.
പുതിയ നിരക്കനുസരിച്ച് എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ബീഫിന് കിലോയ്ക്ക് 460 രൂപയും ഈടാക്കും. നിലവിൽ എല്ലുള്ള ബീഫിന് 340 രൂപയും എല്ലില്ലാത്ത ബീഫിന് 360 രൂപയുമാണ് വില.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കന്നുകാലികളുടെ വില ഗണ്യമായി വർധിച്ചതും മാംസ വ്യാപാര മേഖലയിലെ ഉപോൽപ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വില കുറഞ്ഞതുമാണ് വിലവർധനയ്ക്ക് കാരണമായതെന്ന് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ. സാദിഖ്പറഞ്ഞു.
അനിവാര്യമായ സാഹചര്യത്തിലാണ് വില വർധിപ്പിച്ചതെന്നും ഉപഭോക്താക്കൾ സഹകരിക്കണമെന്നും അസോസിയേഷൻ അഭ്യർഥിച്ചു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഇസഹാക്ക് മൂഴിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Enlight QuickRead
Follow us on :
Tags:
More in Related News
Please select your location.