Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jun 2026 21:41 IST
Share News :
ചാവക്കാട്:സേവാഭാരതി ചാവക്കാട് മുനിസിപ്പൽ സമിതിയുടെ 6-മത് വാർഷിക പൊതുയോഗവും,തെരഞ്ഞെടുപ്പും തിരുവത്ര അയോദ്ധ്യ നഗറിലുള്ള അയോദ്ധ്യ സാംസ്കാരിക നിലയത്തിൽ വെച്ച് നടന്നു.സമിതി വൈസ് പ്രസിഡൻ്റ് അംബിക പ്രസാദ് പരിപാടിക്ക് അധ്യക്ഷത വഹിച്ചു.സെക്രട്ടറി എ.ആർ.സതീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ കെ.എൻ.രാജേഷ് വരവുചിലവ് കണക്ക് അവതരിപ്പിച്ചു.സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി എം.ഡി.പ്രദീപ്, രാഷ്ട്രീയ സ്വയം സേവക സംഘം ഗുരുവായൂർ ഖണ്ഡ് കാര്യവാഹ് സി.കെ.മനോജ് പുന്ന എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രമോദ് അയിനിപ്പുള്ളി(പ്രസിഡന്റ്),എ.ആർ.സതീഷ്(സെക്രട്ടറി),ആനന്ദ് തിരുവത്ര(ട്രഷറർ),അംബിക പ്രസാദ്,എം.ആർ.പ്രേംദാസ്(വൈസ് പ്രസിഡന്റുമാർ),പ്രസാദ് കാണിക്കോട്ട്,കെ.എൻ.രാജേഷ്(ജോയിന്റ് സെക്രട്ടറിമാർ),സിജീഷ് ആലുംപടി(ഐടി കോഡിനേറ്റർ),പ്രസാദ് കോഴിക്കുളങ്ങര,ഉദയൻ ഇണ്ണീരകത്ത്,സുദർശൻ തിരുവത്ര,ലിജി ബിജു ദ്വാരക,സുവിൻ പാലയൂർ(എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
Tags:
More in Related News
Please select your location.