Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സപ്ലൈകോ ഓണം ഫെയർ: സഞ്ചരിക്കുന്ന ഓണച്ചന്ത നാളെ മുതൽ ജില്ലയിൽ

25 Aug 2025 21:19 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: സപ്ലൈകോ ഓണം ഫെയറിന്റെയും സഞ്ചരിക്കുന്ന ഓണച്ചന്തയുടെയും കോട്ടയം ജില്ലാ തല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 26, ചൊവ്വ). രാവിലെ 9.30ന് തിരുനക്കര മൈതാനത്ത് സഹകരണ - തുറമുഖ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. ആദ്യ വിൽപ്പന നിർവഹിക്കും. സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ നിർവഹിക്കും.

  ഇത്തവണത്തെ സപ്ലൈകോ ഓണം ഫെയറിൽ സബ്സിഡി സാധനങ്ങൾക്കൊപ്പം ഇരുനൂറ്റൻപതിലധികം ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്കും ഓഫറുകളും വിലക്കുറവുമുണ്ട്. ഫെയറിനോടനുബന്ധിച്ച് ഹോർട്ടികോർപ്പിന്റെയും മിൽമയുടെയും സ്റ്റാളുകളും ഉണ്ട്. കർഷകരിൽനിന്നു നേരിട്ട് ശേഖരിക്കുന്നതുൾപ്പെടെയുള്ള പച്ചക്കറികളും പഴവർഗങ്ങളും ന്യായവിലയ്ക്ക് ഹോർട്ടികോർപ്പിന്റെ സ്റ്റാളുകളിൽലഭിക്കും. നെയ്യും മറ്റു പാലുത്പ്പന്നങ്ങളും മിൽമ സ്റ്റാളിൽനിന്നും ലഭിക്കും.

ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയർ.  

 സഞ്ചരിക്കുന്ന ഓണച്ചന്ത ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും നാളെ മുതൽ സെപ്റ്റംബർ നാലുവരെ എത്തും. രാവിലെ 9:30 മുതൽ രാത്രി 7 മണി വരെയാണ് സഞ്ചരിക്കുന്ന ഓണച്ചന്ത പ്രവർത്തിക്കുന്നത്

നാളെ (ഓഗസ്റ്റ് 26) നാട്ടകം കോളജ്, മറിയപ്പള്ളി, പാക്കിൽ കവല, മന്ദിരം കവല, പനച്ചിക്കാട് എന്നിവിടങ്ങളിൽ എത്തും.

27 നു വെട്ടത്തു കവല/കൈതേപ്പാലം, പയ്യപ്പാടി, തിരുവഞ്ചൂർ, യൂണിവേഴ്‌സിറ്റി കവല, പ്രാവട്ടം,

28ന് മാഞ്ഞൂർ, കപിക്കാട്, മധുരവേലി, എഴുമാംതുരുത്ത്, ആപ്പുഴപ്പാലം, ആപ്പാഞ്ചിറ / കീഴൂർ, കാരിക്കോട്,

29ന് ഇറുമ്പയം, കോരിക്കൽ, വാഴമന, ചേരിക്കൽ, പൈനിങ്കൽ, ഇടയാഴം,

30ന് ചേർപ്പുങ്കൽ, ഇല്ലിമുക്ക്, പിഴക്, കടനാട്, നീലൂർ, കുറുമണ്ണ്,

31ന് ഭരണങ്ങാനം, ഇടമറ്റം, നടക്കൽ, പിണ്ണാക്കനാട്, കുന്നോന്നി, പാതാമ്പുഴ,

സെപ്റ്റംബർ ഒന്നിന് കുറുവമൂഴി, ഇടകടത്തി, പമ്പാവാലി, എയ്ഞ്ചൽവാലി,

രണ്ടിന് കാളകെട്ടി, തെക്കേത്ത് കവല, പഴയിടം, ചിറക്കടവ്

മൂന്നിന് ചാമംപതാൽ കടയിനിക്കാട്, താഴത്തു വടകര, പന്ത്രണ്ടാം മൈൽ, കറ്റുവെട്ടി, ഉമ്പിടി,

നാലിനു പൂവം, ളായിക്കാട്, ചെമ്പുംതുരുത്ത്, വെട്ടിത്തുരുത്ത്, പറാൽ,കുറ്റിശ്ശേരി കടവ് എന്നിവിടങ്ങളിലും സഞ്ചരിക്കുന്ന ഓണച്ചന്ത എത്തും.




Follow us on :

More in Related News