Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Mar 2025 13:05 IST
Share News :
ദോഹ: ഖത്തറിലെ തിരൂർ പ്രവാസികളുടെ കൂട്ടായ്മയായ ടീം തിരൂർ ഖത്തർ വിപുലമായ ഇഫ്താർ സംഗമവും സ്നേഹ ഭവനം 2 പ്രഖ്യാപനവും അബു ഹമൂർ ഐസിസി അശോക ഹാളിൽ സംഘടിപ്പിച്ചു.
ഐ. സി. സി അഡ്വൈസറി മെമ്പറായി തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ അഷ്‌റഫ് ചിറക്കലിനെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.
ടീം തിരൂർ ഖത്തറിന്റെ ഒന്നാമത്തെ സ്നേഹ ഭവനം 2020ൽ ചെമ്പ്ര സ്വദേശിയായ ഒരു മെമ്പർക്ക് നിർമ്മിച്ച് നൽകിയിരുന്നു. ഈ നേട്ടത്തിന് തുടർച്ചയായി രണ്ടാമത്തെ സ്നേഹ ഭവനം പദ്ധതിയുടെ പ്രഖ്യാപനം ഐ.സി.സി അഡ്വൈസറി ബോർഡ് മെമ്പറും ടീം തിരൂർ ഖത്തറിന്റെ ചെയർമാനുമായ അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ചടങ്ങിൽ ടീം തിരൂർ പ്രസിഡന്റ് നൗഷാദ് പൂക്കയിൽ അദ്ധ്യക്ഷത വഹിച്ചു.
ഖത്തറിലെ പ്രവാസി സംഘടനകളായ മെജസ്റ്റിക് ഖത്തർ, ഡോം ഖത്തർ, ക്യൂ ടീം തുടങ്ങിയ സംഘടനകളുടെ നേതാക്കളും ടീം തിരൂർ ഖത്തറിന്റെ മെമ്പർമാരും കുടുംബാംഗങ്ങളും അടക്കം ഒട്ടനവധി പേർ പങ്കെടുത്തു.
തിരൂർ പ്രദേശത്ത് നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് ടീം തിരൂർ ഖത്തർ. കഴിഞ്ഞ ഏഴു വർഷത്തിലേറെയായി തിരൂർ പ്രദേശത്തുള്ള പ്രവാസികളുടെ കലാ, കായിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവ ഇടപെടൽ നടത്താൻ ടീം തിരൂർ ഖത്തറിന് കഴിഞ്ഞിട്ടുണ്ട്. സൗഹൃദം പുതുക്കുന്നതിന്നും, ഗൃഹാതുരത്വ ഓർമകൾ പങ്കുവെക്കുന്നതിനും ഇഫ്താർ സംഗമം വേദിയായി. ജനറൽ സെക്രട്ടറി സമീർ ഐനിപറമ്പിൽ സ്വാഗതവും വൈസ് പ്രസിഡൻറ് ജാഫർ തിരുന്നാവായ കളത്തിൽ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.