Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2025 17:53 IST
Share News :
കൊഴുക്കല്ലൂർ : വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിനും ആക്രമണത്തിനും എതിരെ ശാശ്വതമായ പരിഹാര നടപടികൾ ഉണ്ടാവണമെന്ന് കൊഴുക്കല്ലൂരിൽ ചേർന്ന ജനകീയ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പ്രദേശവാസിയായ ചാപ്പറമ്പിൽ അനീഷിന്റെ വയസുകാരിയായ മകളെ ഭീകരമാം വിധം തെരുവ് നായ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപാണ് തൊട്ട് സമീപത്ത് ചാപറമ്പിൽ സിറാജിന്റെ 5 വയസ് മാത്രം പ്രായമുള്ള മകന് തെരുവ് നായ ആക്രമണത്തിൽ സാരമായ പരിക്കേറ്റത്. നാറക്കണ്ടി അശോകന്റെ ഭാര്യക്കും ഇതേ നിലയിൽ നായയുടെ ആക്രമണം നേരിടേണ്ടി വന്നു. നായയുടെ ആക്രമണത്തിൽ നിരവധി കോഴികളെയും മറ്റ് വളർത്തു മൃഗങ്ങളെയും നഷ്ടമായി. വിവിധങ്ങളായ മറ്റ് സംഭവങ്ങളും പ്രദേശത്ത് ഉണ്ടാവുകയുണ്ടായി.
പിഞ്ചു കുഞ്ഞുങ്ങൾ
ക്കെതിരെ ഉണ്ടാവുന്ന തെരുവുനായ ആക്രമണം പ്രദേശത്താകെ വലിയ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്.
ഭരണകൂടം നിയമപരമായ പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് നടപടികൾ സ്വീകരിക്കുന്നുണ്ട് എന്ന് യോഗം വിലയിരുത്തി. അതെ സമയം മേപ്പയ്യൂരിലും പരിസരത്തും തന്നെ അറവു മാലിന്യങ്ങളും മറ്റും തെരുവുനായ്കൾക്ക് സുലഭമായി ലഭിക്കുന്ന സാഹചര്യം ഉണ്ട്. ഇതിനെതിരെ കർശന നടപടികൾ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.വീടുകളിൽ നിന്നുള്ള ഭക്ഷണ അവശിഷ്ടങ്ങളും മറ്റും കൃത്യമായി സംസ്കരിക്കാനും തെരുവ് നായ്ക്കൾക്ക് ഇവ ലഭ്യമാകുന്നത് തടയാനും ആവശ്യമായ മുൻകരുതലുകൾ
ഓരോ വീട്ടുകാരും
കൈക്കൊള്ളണമെന്നും പ്രദേശവാസികളോട് യോഗം ആവശ്യപ്പെട്ടു.
വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി. കെ. ജലീൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗം അമൽ ആസാദ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ യോഗം ഉദ്ഘാടനം ചെയ്തു.
സിപിഐഎംനെ പ്രതിനിധീകരിച്ച് കെ.ടി. ബാബു, അഖിൽ കുമാർ, വി.പി. പ്രവീൺ, കോൺഗ്രസിനെ പ്രതിനിധീകരിച്ച് സുഭാഷ് മേലെപാട്ട്, കെ. ടി. വിനോദൻ,ആർജെഡിയെ പ്രതിനിധീകരിച്ച് കെ.എം. ബാലൻ, പി.കെ. ശങ്കരൻ,എന്നിവരും,
മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് ടി.എൻ. അമ്മത്,സിപിഐയെ പ്രതിനിധീകരിച്ച് സി.എം. കുഞ്ഞിരാമൻ മാസ്റ്റർ, സി. കെ. ശ്രീധരൻ മാസ്റ്റർ,ബിജെപിയെ
പ്രതിനിധീകരിച്ച് അജിത്ത് ലാൽ,സമന്വയ കലാവേദി ഭാരവാഹികളായ പി.കെ. സത്യൻ, എൻ.കെ. വിജയൻ മാസ്റ്റർ, മുതുവോട്ട് ബാബു മാസ്റ്റർ,ചങ്ക്സ് കൊഴുക്കല്ലൂരിന് വേണ്ടി വി.പി.ഷാജി,ഭാവന കലാവേദിയെ പ്രതിനിധീകരിച്ച് ബിലാൽ ഇരുവണത്തൂർ എന്നിവരും, അഡ്വ. സമീർ മക്കാട്ട് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.