Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി വാലാച്ചിറ എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണ ഗുരുദേവ മഹാജയന്തി ആഘോഷിച്ചു

29 Aug 2026 10:42 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി: എസ്.എൻ.ഡി.പി യോഗം 6383-ാം നമ്പർ വാലാച്ചിറ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ 172-ാമത് ശ്രീനാരായണ ഗുരുദേവ മഹാജയന്തി ദിനാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ ശാഖാ മന്ദിരത്തിൽ നടന്നു.

​ഓഗസ്റ്റ് 28 വെള്ളിയാഴ്ച രാവിലെ 5.00-ന് നടതുറക്കലോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 5.15-ന് ഗണപതി ഹോമവും 7.00-ന് ശ്രീനാരായണ ധർമ്മമീമാംസാ പാരായണവും സമൂഹ പ്രാർത്ഥനയും നടന്നു. രാവിലെ 8.00-ന് ശാഖായോഗം പ്രസിഡന്റ് സോമൻ കണ്ണമ്പുഞ്ചയിൽ പതാക ഉയർത്തി.

​രാവിലെ 9.30-ന് ആരംഭിച്ച വർണ്ണശബളമായ ചതയദിന ഘോഷയാത്രയിൽ വാദ്യമേളങ്ങളുടെയും ഗുരുദേവ രഥത്തിന്റെയും അകമ്പടിയോടെ നിരവധിയാളുകൾ പങ്കെടുത്തു. വയലാ ശിവപാർവ്വതി കൈകൊട്ടിക്കളി ടീമിന്റെ കൈകൊട്ടിക്കളിയും, ചന്ദ്രബോസ്  അരയൻകാവിന്റെ ചെണ്ടമേളവും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി.

​തുടർന്ന് 11.30-ന് വടയാർ സുരേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ചതയ പ്രാർത്ഥനയും ഗുരുപൂജയും നടന്നു. ഉച്ചയ്ക്ക് 12.30-ന് നടന്ന മഹാപ്രസാദ ഊട്ടോടെ ആഘോഷപരിപാടികൾ സമാപിച്ചു. അഭിജിത്ത് പുഷ്പൻ വാളത്തോട്ടിൽ, ആതിര സുരേഷ് അക്കരപ്പറമ്പിൽ മഹാപ്രസാദ ഊട്ട് വഴിപാടായി സമർപ്പിച്ചു . പരിപാടികൾക്ക് സാഹ പ്രസിഡണ്ട് സോമൻ കണ്ണoപുഞ്ചയിൽ, വൈസ് പ്രസിഡന്റ് ഷിബു കെ.പി, സെക്രട്ടറി പ്രശാന്ത് തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News