Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹാർ നവചേതനയുടെ ഓണാഘോഷം ശ്രദ്ധേയമായി

12 Sep 2026 11:16 IST

ENLIGHT MEDIA OMAN

Share News :

സോഹാർ: സോഹാറിലെ കുടുംബ കൂട്ടായ്മയായ നവചേതന സോഹാർ സംഘടിപ്പിച്ച നവചേതന പൊന്നോണം 2026 സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവമായി മാറി. കശ്മീർ റോഡിലെ ഫാംഹൗസിൽ നടന്ന പരിപാടിയിൽ സോഹാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്തു.

നവചേതന വൈസ് പ്രസിഡന്റ് രാജീവ് പിള്ള, സെക്രട്ടറി ഹരികൃഷ്ണൻ, പ്രോഗ്രാം കോർഡിനേറ്റർമാരായ സുമ രവീന്ദ്രനാഥ്, ബാബു പുഷ്പാഞ്ജലി, രാഹുൽ കൃഷ്ണ എന്നിവർ ചേർന്ന് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

കൂട്ടായ്മയുടെ പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കിയ മനോഹരമായ പൂക്കളം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. താലപ്പൊലിയും ചെണ്ടമേളവും ഉൾപ്പെട്ട വർണാഭമായ ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത്.

നവചേതനയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച തിരുവാതിര, നൃത്തങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങി വിവിധ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. വടംവലി, കസേരക്കളി, നൂൽ കോർക്കൽ തുടങ്ങിയ പരമ്പരാഗത ഓണക്കളികളും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത പ്രവാസി മലയാളികൾക്ക് ഈ മത്സരങ്ങളും കൂട്ടായ്മയും നാട്ടിലെ ഓണാഘോഷങ്ങളുടെ ഓർമ്മകൾ പുതുക്കി.

കുടുംബാംഗങ്ങളുടെ സജീവ പങ്കാളിത്തവും കൂട്ടായ്മയുടെ മികച്ച സംഘാടനവും കൊണ്ട് നവചേതന പൊന്നോണം 2026 സോഹാറിലെ മലയാളി സമൂഹത്തിന് അവിസ്മരണീയമായ ഓണാഘോഷമായി മാറി.

Follow us on :

More in Related News