Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Sep 2026 18:14 IST
Share News :
ദോഹ: മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ സംഘടിപ്പിച്ച ‘തുമ്പപ്പൂ 2026’ ഓണാഘോഷം ഖത്തറിലെ സിഗ്‌നേച്ചർ ബൈ മർസയിൽ വർണാഭമായി നടന്നു.
തൃശ്ശൂർ ജില്ലയിലെ മന്ദലാംകുന്ന് പ്രദേശത്തെ ഖത്തർ പ്രവാസി സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സ്നേഹവും സൗഹൃദവും പങ്കുവെച്ച ഒത്തുചേരലായി പരിപാടി മാറി. ആനവണ്ടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷംത്തിന് മാറ്റുകൂട്ടി.
മന്ദലാംകുന്ന് വെൽഫെയർ അസോസിയേഷൻ ഖത്തർ പ്രസിഡന്റ് ഷാഹുൽ കോട്ടപ്പുറത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി താഹ ജമാൽ സ്വാഗതം പറഞ്ഞു. റേഡിയോ മലയാളം 98.6 എഫ് എം സിഇഒ അൻവർ ഹുസൈൻ പരിപാടി ഉദ്ഘാടനം ചെയ്തു. ലാൽ വലിയകത്ത് ഓണസന്ദേശം നൽകുകയും
മീഡിയ പ്ലസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്കര മുഖ്യപ്രഭാഷണവും നടത്തി. രക്ഷാധികാരി കാസിം കറുത്താക്ക ആശംസകൾ നേർന്നു. ട്രഷറർ ജിഷാദ് ഹൈദരലി നന്ദി രേഖപ്പെടുത്തി.
പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മന്ദലാംകുന്ന് നാടിന്റെ സ്നേഹവും സൗഹൃദവും കൂട്ടായ്മയും നിലനിർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണാഘോഷം കുടുംബങ്ങളുടെയും കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.