Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറയിൽ ഹോളി ക്വീൻ ഡെന്റൽ ക്ലിനിക്കിന് ഇന്ന് തുടക്കം

12 Sep 2026 13:14 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കല്ലറ പുത്തൻപള്ളി സെന്റ് മേരീസ് പള്ളിക്ക് സമീപം പ്രവർത്തനം ആരംഭിക്കുന്ന ഹോളി ക്വീൻ ഡെന്റൽ ക്ലിനിക്കിന്റെ ഗ്രാൻഡ് ഓപ്പണിംഗ് ഇന്ന് നടത്തപ്പെട്ടു.

ക്ലിനിക്കിന്റെ ഉദ്ഘാടനം ഫാ. തോമസ് കരിമ്പുകാലായിൽ നിർവഹിക്കും. മാർത്തോമാ പള്ളി വികാരി റവ. ഫാ. തോമസ് കാട്ടൂർ അനുഗ്രഹ പ്രാർത്ഥന നടത്തി .ക്ലിനിക് ഉദ്ഘാടനം വൈക്കം  എംഎൽഎ കെ. ബിനിമോൻ നിർവ്വഹിച്ചു.

കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി അഗസ്റ്റിൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു . മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റെ സുനു ജോർജ്ജ്, വിവിധ മേഖലകളിലെ ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു 

ഡോ. സിമി മേരി ജോസ് (BDS)ആണ് ക്ലിനിക്കിന്റെ ചുമതലക്കാരി.

ആധുനിക ദന്തചികിത്സാ സൗകര്യങ്ങളുമായി

ക്ലിയർ അലൈനേഴ്സ്, റൂട്ട് കനാൽ ചികിത്സ, പോസ്റ്റ് ആൻഡ് കോർ, സർജിക്കൽ ഇംപാക്ഷൻ, സ്മൈൽ ഡിസൈനിംഗ്, പല്ല് വെളുപ്പിക്കൽ, ഡെഞ്ചേഴ്സ്, കുട്ടികളുടെ ദന്തചികിത്സ, ഓർത്തോ ചികിത്സ, കമ്പോസിറ്റ് ഫില്ലിംഗ്, ഡെന്റൽ എക്സ്-റേ, ഫിക്സഡ് ഡെന്റൽ പ്രോസ്തസിസ് (ഡെന്റൽ ഇംപ്ലാന്റ്സ്), ഡെന്റൽ വെനീർസ് തുടങ്ങിയ വിവിധ ചികിത്സാ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

പുത്തൻപള്ളി – കല്ലറ മേഖലയിലെ ജനങ്ങൾക്ക് ആധുനികവും സമഗ്രവുമായ ദന്തചികിത്സാ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹോളി ക്വീൻ ഡെന്റൽ ക്ലിനിക്കിന്റെ പ്രവർത്തനം ആരംഭിക്കുന്നത്.

സ്ഥലം: സെന്റ് മേരീസ് പള്ളിക്ക് സമീപം, പുതൻപള്ളി, കല്ലറ ബന്ധപ്പെടുക: 7034509419

Follow us on :

More in Related News