Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി .പാച്ചർ മാസ്റ്റർ നിര്യാതനായി

10 Aug 2024 08:53 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ടി പാച്ചർ മാസ്റ്റർ ( 89) (റിട്ട. പ്രധാന അധ്യാപകൻ, ഇരിങ്ങത്ത് യു.പി.സ്കൂൾ) നിര്യാതനായി. ഇന്ന് പുലർച്ചെ നരക്കോട് കുറുങ്ങോട്ടു താഴെയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.കുറുമ്പ്രനാട് താലൂക്കിൽ

കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പിടിക്കുന്നതിൽ ത്യാഗോജ്വലമായ പങ്കു വഹിച്ച ടി. പാച്ചർ മാസ്റ്റർ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരാമ്പ്ര മണ്ഡലം സെക്രട്ടറി ആയിരുന്നു . സി പി ഐ (എം) മേപ്പയ്യൂർ ലോക്കൽ കമ്മിറ്റി അംഗം, കർഷകസംഘം നേതാവ്, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ സംഘടനയായിരുന്ന കെ എ ടി യു, പി ടി യു നേതൃതല സംഘാടകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.. ഭാര്യ: കുഞ്ഞിമ്മാത. മക്കൾ: ഉഷ (കരിമല),ബാബു,രാജൻ. മരുമക്കൾ: പന്മനാഭൻ (കരിമല), വിജി( വിയ്യൂർ), ഷൈനി ( എലത്തൂർ). സംസ്കാരം രാവിലെ 11 മണി വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News