Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലേ.... നീല കടലേ ജൂൺ 27 ന് ന്യൂ സലാത്തയിൽ.

25 Jun 2024 11:36 IST

ISMAYIL THENINGAL

Share News :


ദോഹ: മലയാള ചലച്ചിത്രഗാന രംഗത്ത് അസാമാന്യ പ്രതിഭാവിലാസത്താൽ ചരിത്രമെഴുതിയ എം.എസ് ബാബുരാജിൻ്റെ ജീവിതം അനാവരണം ചെയ്യുന്ന "പാടിയും പറഞ്ഞും" 'സമീക്ഷ' കെ. എം. സി .സി ഖത്തർ കലാ വിഭാഗം അരങ്ങിലവതരിപ്പിക്കുന്നു.

ജൂൺ 27 ന് രാത്രി 7 മുതൽ ദോഹയിലെ ന്യൂ സലാത്തയിലെ സ്കിൽ ഡവലപ്പ്മെൻ്റ് ഹാളാണ് വേദി .ജൂൺ 27 ന് രാത്രി 7 മുതൽ ദോഹയിലെ ന്യൂ സലാത്തയിലെ സ്കിൽ ഡവലപ്പ്മെൻ്റ് ഹാളാണ് വേദി .

'കടലേ നീല കടലേ.' എന്ന പേരിൽ ബാബുരാജ് എന്ന ചലച്ചിത്ര സംഗീജ്ഞ ൻ്റെ അപൂർവ്വ ജീവിത സാഹചര്യങ്ങളും സംഭവങ്ങളും കാൽപ്പനിക നിറഞ്ഞ സ്വരമാധുരിയുടെ ഈണങ്ങൾ ഉറങ്ങുന്ന ജീവിതാനുഭവങ്ങളും ഉൾക്കൊള്ളിച്ചു കൊണ്ടു പാടിയും, പറഞ്ഞും വേദിയിലെത്തുന്ന അൻവർ ബാബു ഒരു പറ്റം ഗായിക, ഗായകൻ മാരോടൊപ്പം സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കുന്നു.. കോഴിക്കോടിനെ ലോക പൈതൃക സാഹിത്യ നഗരമായി യുനെസ്ക്കോ പ്രഖ്യാപിച്ചതോടെ ബാബുരാജിൻ്റെ സംഗീത സപര്യയും ലോകത്തിൻ്റെ ശ്രദ്ധയിലെത്തും. കെ.എം.സി.സി. ഖത്തർ വിഭാഗത്തിൻ്റെ കടലേ കടലേ നീല കടലേ അവസരത്തിന് അനുയോജ്യമായ ഒരു സംരംഭമായി.


Follow us on :

More in Related News