Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സലാല ട്രാവലേഴ്സ് ക്ലബ്ബ് വടം വലി മാമാങ്കം സംഘടിപ്പിച്ചു

10 Nov 2026 21:09 IST

ENLIGHT MEDIA OMAN

Share News :

സലാല: കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി സലാല ട്രാവലേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച വടംവലി മാമാങ്കത്തിൽ കുടുംബങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ഫാസ് അക്കാദമി മൈതാനിയിൽ നടന്ന മത്സരത്തിൽ ഒമ്പത് പുരുഷ ടീമുകളും നാല് വനിതാ ടീമുകളും മാറ്റുരച്ചു.

പുരുഷ വിഭാഗത്തിൽ സലാല ട്രാവലേഴ്സ് ബി ടീം ഒന്നാം സ്ഥാനം നേടി. 250 ഒമാനി റിയാലും മുട്ടനാടുമായിരുന്നു ഒന്നാം സമ്മാനം. ലെജൻസ് സലാല രണ്ടാം സ്ഥാനവും മസ്കറ്റിൽ നിന്നെത്തിയ പാപ്പനും പിള്ളേരും ടീം മൂന്നാം സ്ഥാനവും മഴവിൽ സലാല നാലാം സ്ഥാനവും കരസ്ഥമാക്കി.

മികച്ച ഫ്രണ്ടായി മുഹമ്മദ് അജ്മലിനെയും സെക്കൻഡായി റഷീദ് പാച്ചുവിനെയും കുറ്റിയായി മോഹൻദാസിനെയും തിരഞ്ഞെടുത്തു. ജാബിറാണ് മികച്ച കോച്ച്.

വനിതാ വിഭാഗത്തിൽ ഫിയർലെസ് ക്വീൻ ഒന്നാം സ്ഥാനവും സലാല ഇന്ത്യൻ രണ്ടാം സ്ഥാനവും നേടി.

ജംഷാദ് അലി, അജിത്ത്, അനിൽ, മുഹമ്മദ് കുട്ടി, അനീഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. വിജയികൾക്ക് ഡോ. കെ. സനാതനൻ, റസൽ മുഹമ്മദ്, അബ്ദുൽ സലാം തുംറൈത്ത്, സ്പോൺസർമാരുടെ പ്രതിനിധികൾ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഉദ്ഘാടന, സമാപന ചടങ്ങുകളിൽ വിവിധ സംഘടനാ ഭാരവാഹികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു. സലാല ട്രാവലേഴ്സ് ക്ലബ്ബ് ഭാരവാഹികളായ സിറാജ് സിദാൻ, ബാബു സിദ്ദീഖ്, ഫാറൂഖ് സലാല, ഉസ്മാൻ സായ്വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Follow us on :

More in Related News