Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2026 17:48 IST
Share News :
കടുത്തുരുത്തി: ലെൻസ്ഫെഡ്...15-ാമത് കോട്ടയം ജില്ലാ കൺവെൻഷൻ കടുത്തുരുത്തി ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് കൺവെൻഷന്റെ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് ജനീവ് പി.ജി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.അഡ്വ. ഫ്രാൻസിസ് ജോർജ് എം.എൽ.എ, വൈക്കം എം.എൽ.എ കെ. ബിനിമോൻ, ലെൻസ്ഫെഡ് സംസ്ഥാന സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.സംസ്ഥാന പ്രസിഡന്റ് സി.എസ്. വിനോദ് കുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.
വൈക്കം നഗരസഭാ ചെയർപേഴ്‌സൺ അബ്ദുൾ സലാം റാവുത്തർ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ്, നഗരസഭാ കൗൺസിലർ ഹരിദാസൻ നായർ, ഗ്രാമപഞ്ചായത്ത് അംഗം ടി.സി. വിനോദ്, ലെൻസ്ഫെഡ് സംസ്ഥാന ട്രഷറർ ഗിരീഷ് കുമാർ ടി., സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സനിൽ കുമാർ, ജില്ലാ ഇൻചാർജ് സുബിൻ ബെന്നി, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുധീർ കുമാർ കെ. എന്നിവർ ആശംസകൾ നേർന്നു.
ജില്ലാ സെക്രട്ടറി വിജയകുമാർ ബി. പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ വിനയകുമാർ ഡി. സാമ്പത്തിക റിപ്പോർട്ടും, സംസ്ഥാന വെൽഫെയർ ബോർഡ് അംഗം ടി.സി. ബൈജു ക്ഷേമനിധി റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ പ്രദീപ് കുമാർ എ., ജോഷി സെബാസ്റ്റ്യൻ, പ്രദീപ് കുമാർ കെ.എൻ., സന്തോഷ് കുമാർ ബി., അനിൽ കുമാർ കെ.കെ., റോയ് പി.എസ്. എന്നിവരും യോഗത്തിൽ സംസാരിച്ചു.
കൺവെൻഷന്റെ ഭാഗമായി നിർമാണ സാമഗ്രികളുടെ മിനി എക്സ്‌പോയും സംഘടിപ്പിച്ചിരുന്നു.
Follow us on :
Tags:
More in Related News
Please select your location.