Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂബിൻ ലാലിന് നീതി ലഭിക്കണം - പ്രതിഷേധം ശക്തമാകുന്നു

28 May 2024 18:22 IST

WILSON MECHERY

Share News :



ചാലക്കുടി:


അതിരപ്പിള്ളിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്ന് പോലീസ് പാതിരാത്രിയിൽ വീട് വളഞ്ഞ് അറസ്റ്റ് ചെയ്ത റ്റ്വന്റിഫോർ ന്യൂസ് അതിരപ്പിള്ളി ലേഖകൻ റൂബിൻ ലാലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കൂടുതൽ സംഘടനകൾ രംഗത്ത്. അതിനിടെ റൂബിൻ ലിന്റെ ജാമ്യാപേക്ഷ ചാലക്കുടി മജിസ്ട്രേറ്റ് കോടതി വീണ്ടും തള്ളി.

  മജ്സ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ റ്റ്വന്റി ഫോർ ന്യൂസ് .മാനേജ്മെന്റ് പ്രതിനിധികളും മേഖലയിലെ മാധ്യമ പ്രവർത്തകരും രാവിലെ മുതൽ കോടതിയിൽ കാത്ത് നിന്നെങ്കിലും വൈകിട്ട് നാലരക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. ഇതു മൂലം ഇന്ന് ഹൈക്കോടതിയെ സമീപിക്കാനായില്ല. റൂബിൻ ലാലിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ

പൊലീസ് - ഫോറസ്റ്റ് ഗൂഢാലോചന ശക്തമാണെന്ന പരാതിയും ഉണ്ട്.ഇതിന്റെ ഭാഗമായി ശക്തമായ പ്രതിഷേധവുമായി മാധ്യമ സംഘടനകളും രാഷ്ട്രീയ സാംസ്കാരിക സംഘടനകളും ഇതിനകം രംഗത്ത് വന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടാകാനാണ് സാധ്യത.

Follow us on :

More in Related News