Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 00:51 IST
Share News :
ദോഹ: വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ആവശ്യമായ സീറ്റ് കപ്പാസിറ്റി ഇല്ല എന്നുള്ളത്. ഇന്ത്യൻ വ്യാമയാന രംഗം ഏറെ പുരോഗമിച്ചപ്പോഴും വർഷങ്ങളായി സീറ്റുകൾ വർദ്ധിപ്പിക്കുകയുണ്ടായിരുന്നില്ല.
ഇന്ത്യ ഇപ്പോൾ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ എടുക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൻറെ ആദ്യപടിയായി കുവൈത്തിലേക്കുള്ള പ്രതിവാര വിമാന സീറ്റുകൾ പന്ത്രണ്ടായിരത്തിൽ നിന്ന് പതിനെട്ടായിരമാക്കാൻ ഇന്ത്യയും കുവൈത്തും കഴിഞ്ഞദിവസം ധാരണയായി.
മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇത്തരം നടപടികളും ഏറെ പ്രതീക്ഷിക്കുന്നുണ്ട്.
രാജ്യത്തിനും യാത്രക്കാർക്കും അനുഗുണമാകുന്ന തീരുമാനങ്ങൾ എടുക്കുന്നതിൽ കേന്ദ്രസർക്കാർ മുൻഗണന നൽകുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
-അബ്ദുൽ റഊഫ് കൊണ്ടോട്ടി.
Follow us on :
Tags:
More in Related News
Please select your location.